മുംബയ്: ഏഷ്യൻ ഗെയിംസിലും മലയാളി താരം സഞ്ജു സാംസണിനെ മാറ്റിനിർത്താൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. സിംബാബ്‌വെ പര്യടനത്തിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഏഷ്യൻ ഗെയിംസിന്റെ ടീമിലും ബിസിസിഐ അഴിച്ചുപണിക്കൊരുങ്ങുന്നത്. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതല്ലെന്നും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചാതാണെന്നും ബിസിസിഐ അനൗദ്യോഗിക വിശദീകരണം നൽകിയിരുന്നു.
ഏഷ്യൻ ഗെയിംസ് മുന്നിൽ കണ്ടാണ് സഞ്ജുവിന് വിശ്രമം അനുവദിച്ചതെന്ന വിശദീകരണത്തിന് എതിരാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. സെപ്‌തംബറിലാണ് ഏഷ്യൻ ഗെയിംസ് നടക്കാനിരിക്കുന്നത്. രണ്ട് മാസം അവശേഷിക്കെ വലിയ അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം ഫോമാണ് സഞ്ജുവിന് കനത്ത തിരിച്ചടിയായതെന്നാണ് സൂചന. രണ്ട് പര്യടനങ്ങളിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് സഞ്ജു വെറും ആറ് റൺസ് മാത്രമാണ് നേടിയത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ മാഞ്ചസ്റ്ററിൽ സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. ഇന്നത്തെ മത്സരത്തിലും സഞ്ജു കളിക്കുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ. സഞ്ജുവിന്റെ സ്ഥിരത ഇല്ലായ്മയാണ് സെലക്ഷൻ കമ്മിറ്റിയെ പിന്നോട്ടുവലിക്കുന്നതെന്നാണ് വിലയിരുത്തൽ.
Reports indicate Sanju Samson faces Asian Games squad exclusion, following his Zimbabwe tour omission. This contradicts BCCI's unofficial rest explanation. His poor form, with six runs in three Ireland and England tour matches and being benched in an England T20, is cited. Asian Games commence in September.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |