നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 56 ആയി ഉയർന്നു. ഇന്ന് മൂന്ന് സ്വർണവും ഒരു വെങ്കലവും കൂടി സ്വന്തമാക്കിയതോടെയാണ് ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 56 ആയത്. നിലവിൽ ഇന്ത്യയ്ക്ക് ഒമ്പത് സ്വർണം, 21 വെള്ളി, 26 വെങ്കലം എന്നിങ്ങനെയാണ് മെഡലുകൾ.
ഷൂട്ടിംഗിൽ നീരു ധാൻഡയും കൈനൻ ചെനായിയും ചേർന്നാണ് ഇന്ന് ഇന്ത്യക്കായി സ്വർണം നേടിയത്. മിക്സഡ് ട്രാപ്പ് ടീം ഇനത്തിൽ 34 പോയിന്റ് നേടിയാണ് ഇന്ത്യൻ സഖ്യം സ്വർണം സ്വന്തമാക്കിയത്. ഇതോടെ ഈ ഇനത്തിൽ പുതിയ ഏഷ്യൻ ഗെയിംസ് റെക്കോർഡും പിറന്നു. ഖത്തർ 32 പോയിന്റുമായി വെള്ളിയും ചൈന 23 പോയിന്റുമായി വെങ്കലവും നേടി.
മിക്സഡ് ട്രാപ്പ് ടീം ഇനത്തിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണമാണ് ഇത്. മത്സരത്തിലെ ഇന്ത്യയുടെ ഒമ്പതാമത്തെ സ്വർണവും ഇന്ന് നേടിയ മൂന്നാമത്തെ സ്വർണവുമാണിത്. ഇതോടെ ഷൂട്ടിംഗിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 15 ആയി. മൂന്ന് സ്വർണം, എട്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഷൂട്ടിംഗിലെ ഇന്ത്യയുടെ മെഡൽ നേട്ടം.
ചൊവ്വാഴ്ച വനിതകളുടെ വ്യക്തിഗത ട്രാപ്പിൽ സ്വർണം നേടിയ നീരു ധാൻഡ, ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് ഷൂട്ടിങ്ങിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ആശിമ അഹ്‌ലാവത്ത്, മനീഷ കീർ എന്നിവർക്കൊപ്പം വനിതാ ട്രാപ്പ് ടീം ഇനത്തിൽ വെള്ളിയും നീരു നേടിയിരുന്നു.
India’s medal tally at the 2026 Asian Games has reached 56, including nine gold, 21 silver and 26 bronze medals. Shooter Neeru Dhanda and Kynan Chenai won gold in the mixed trap team event with 34 points, setting a new Asian Games record. It was India’s ninth gold overall and third gold of the day. Neeru previously won individual trap gold.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |