ദുബായ്: വനിതാ ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രാന്തി ഗൗഡിനെതിരെ ഗാലറിയിൽ പാക് ആരാധകരിൽ നിന്നും മോശം പരാമർശം. ക്രാന്തിയുടെ രൂപത്തെ അധിക്ഷേപിക്കുന്ന സെക്‌സിസ്റ്റ് പരാമർശങ്ങളാണ് പാക് ആരാധകർ നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവും ശക്തമായി.
മത്സരത്തിനിടെ ബൗണ്ടറിക്ക് സമീപം ഫീൽഡ് ചെയ്യുകയായിരുന്ന ക്രാന്തിയെ ലക്ഷ്യമിട്ട് ചിലർ മോശം പരാമർശങ്ങൾ നടത്തുന്നതാണ് വീഡിയോയിലുള്ളത്. ക്രാന്തി പുരുഷനാണെന്ന തരത്തിലുള്ള വാക്കുകളും കേൾക്കാം. എന്നാൽ വീഡിയോ പകർത്തിയവരുടെയും സംഭവത്തിൽ ഉൾപ്പെട്ട ആരാധകരുടെയും വ്യക്തമായ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
വനിതാ താരങ്ങളെ അധിക്ഷേപിച്ചുള്ള ബോഡിഷെയിമിങും സെക്‌സിസ്റ്റ് പരാമർശങ്ങളും അടുത്തിടെയായി കായികരംഗത്ത് വർദ്ധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സ്റ്റേഡിയങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും വനിതാ താരങ്ങൾ നേരിടുന്ന ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
The people are a reflection of the country 🤡 pic.twitter.com/4WzNwWfy96
— Out Of Context Cricket (@GemsOfCricket) September 6, 2026
അതേസമയം മത്സരത്തിൽ പാകിസ്ഥാനെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാനെ 55 റൺസിൽ ഒതുക്കിയ ഇന്ത്യ, മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. വനിതാ ട്വന്റി-20 ക്രിക്കറ്റിൽ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ ടീം സ്‌കോറാണിത്. ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏഴാം വിജയവും ഇതോടെ സ്വന്തമായി.
Indian cricketer **Kranti Goud** was allegedly subjected to sexist and derogatory remarks by spectators during India’s Women’s Asia Cup match against Pakistan. A video of the incident has gone viral on social media, sparking criticism over the abuse faced by women athletes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |