SignIn
Kerala Kaumudi Online
Saturday, 31 October 2026 2.17 AM IST

ബാറ്റിംഗും ബൗളിംഗും പാളി,​ തകർന്നടിഞ്ഞ് ഇന്ത്യ; കിവീസിന് നാലാം ട്വന്റി20യിൽ 87 റൺസിന്റെ ആശ്വാസ ജയം

READ ENGLISH VERSION
cricket-
നാലാം ട്വന്റി20 മത്സരത്തിനിടെ ന്യൂസിലൻഡ് താരങ്ങൾ സഞ്ജു സാംസണിന്റെ വിക്കറ്ര് നേട്ടം ആഘോഷിച്ചപ്പോൾ

ഓക്‌ലൻഡ്: ഇന്ത്യ-ന്യൂസിലൻഡ് നാലാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 87 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ സാധിച്ചുള്ളൂ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് നാലാം മത്സരത്തിൽ കാലിടറുകയായിരുന്നു.

നാലാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ ഇന്ത്യൻ ബൗളർമാരെ സമ്മർദത്തിലാക്കി ന്യൂസിലൻഡ് ബാറ്റർമാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗ്ലെൻ ഫിലിപ്‌സിന്റെ തകർപ്പൻ സെഞ്ച്വറിയും മൈക്കൽ ബ്രേസ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് ന്യൂസിലൻഡിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വെറും 49 പന്തിൽ 107 റൺസെടുത്ത ഫിലിപ്‌സ് 10 സിക്‌സും ആറ് ഫോറും നേടി. 25 പന്തിൽ 65 റൺസെടുത്ത ബ്രേസ്വെല്ലും ഇന്ത്യൻ ബൗളർമാർക്ക് കനത്ത വെല്ലുവിളിയായി. ഇരുവരുടെയും മികവുറ്റ ബാറ്റിംഗിന്റെ കരുത്തിൽ ന്യൂസിലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു.

260 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ന്യൂസിലൻഡ് ബൗളർമാർമാരുടെ കൃത്യമായ ബൗളിംഗിൽ ഇന്ത്യൻ ബാറ്റ‌ർമാർക്ക് അടിതെറ്റി. മലയാളി താരം സഞ്ജു സാംസൺ രണ്ട് പന്തിൽ നിന്ന് നാല് റൺസാണ് നേടിയത്. പരിക്കിൽ നിന്ന് മുക്തനായി തിരികെയെത്തിയ ഇഷാൻ കിഷൻ മൂന്ന് പന്തിൽ നിന്ന് റൺസ് ഒന്നും എടുക്കാതെ പുറത്താകുകയായിരുന്നു.

അവസാന ഓവറുകളിൽ തിലക് വർമ ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്ത ഇന്ത്യ 87 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. നാലാം മത്സരത്തിലെ ജയത്തോടെ സ്വന്തം മണ്ണിൽ അഭിമാനം രക്ഷിക്കാൻ ന്യൂസിലൻഡിന് സാധിച്ചു.

English Summary

India lost the fourth T20 match against New Zealand by 87 runs in Auckland. New Zealand scored 259/7, featuring Glenn Phillips' 107 and Michael Bracewell's 65. India managed 172/9 in response. While India had already secured the five-match series, this victory marked New Zealand's first win, providing a home soil consolation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA VS NEW ZEALAND, 4TH T20I, NEW ZEALAND VICTORY, GLENN PHILLIPS CENTURY, INDIAN CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360