ചെന്നൈ: ഭരണത്തിന് പിന്തുണ നൽകുന്ന പാർട്ടികളിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ച് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് വിജയ്‌യുടെ ടിവികെക്ക് അപ്രതീക്ഷിത തിരിച്ചടിയായി.
പ്രധാന മുന്നണികളിലൊന്നും ഉൾപ്പെടാതെ തനിച്ചു മത്സരിക്കുന്ന സിപിഎം മധുരാന്തകത്തും സിപിഐ ധാരാപുരത്തും സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് അറിയുന്നത്. മുൻപ് ഈ രണ്ടു മണ്ഡലങ്ങളിലും മത്സരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി ചൊവ്വാഴ്ച സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പാണെന്നാണ് ഇടത് പാർട്ടികളുടെ വിമർശനം. അണ്ണാ ഡിഎംകെ എംഎൽഎമാർ ജയിച്ച് ഇരുപതാം ദിവസം രാജിവച്ച നടപടി തികച്ചും തെറ്റായതും അനാരോഗ്യകരമായ പ്രവവണതയുമാണെന്നും രാജിക്ക് ഒരു ന്യായീകരണവുമില്ലെന്നും ഇടതുപാർട്ടികൾ പറയുന്നു.
വർഗീയ ശക്തികളെ എതിർക്കാനാണ് ടിവികെ സർക്കാരിനെ പിന്തുണച്ചതെന്നും തങ്ങൾ മത്സരരംഗത്തിറങ്ങുന്നത് സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകില്ലെന്നും വ്യക്തമാക്കിയ ഇടതുപാർട്ടികൾ സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ തുടർന്നും നൽകുമെന്നും അറിയിച്ചു. എന്നാൽ കോൺഗ്രസ് ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.
Tamil Nadu Chief Minister Vijay faces an unexpected setback as Left parties announce they will contest upcoming by-elections independently. CPI will field a candidate in Dharapuram, and CPM in Maduranthakam. While criticizing the 'imposed' elections, the Left assured continued outside support to the government, stating their move is not a threat to its stability, but aims to counter communal forces.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |