SignIn
Kerala Kaumudi Online
Monday, 13 July 2026 3.59 AM IST

'ജനറൽ സെക്രട്ടറിയാണ് എല്ലാമെന്ന് കരുതരുത്'; സുകുമാരൻ നായർക്കെതിരെ പരോക്ഷവിമർശനവുമായി ഉപരാഷ്ട്രപതി

READ ENGLISH VERSION
sukumaran-nair
ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ

ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ. ജനറൽ സെക്രട്ടറിയാണ് എല്ലാമെന്ന് കരുതരുതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോകത്തുള്ള എല്ലാ എൻഎസ്എസ് ട്രസ്റ്റികളോടും എന്റെ ഒരു അപേക്ഷയാണ്. നിങ്ങളാണ് എല്ലാമെന്ന് ഒരിക്കലും കരുതരുത്. സംഘടനയിൽ ജനറൽ സെക്രട്ടറിക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കരുതരുത്. ആരെങ്കിലും വരണമോ വരേണ്ടയോ എന്ന് തീരുമാനിക്കാൻ ജനറൽ സെക്രട്ടറിക്ക് അവകാശമില്ല. മന്നത്ത് പത്മനാഭന്റെ സംഭാവനകളെയാണ് എല്ലാവരും ഓർക്കേണ്ടത്'- ഉപരാഷ്ട്രപതി പറഞ്ഞു. സുകുമാരൻ നായരുടെ പേരെടുത്ത് പറയാതെയായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം.

തിരഞ്ഞെടുപ്പിന് ശേഷം മാറ്റങ്ങൾ സംഭവിച്ചെന്നും പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചൂണ്ടിക്കാട്ടി. ഇത്തരം മാറ്റങ്ങൾ സ്വാഭാവികമാണെന്നും, നേതൃത്വം മാറാത്ത പക്ഷം ബദൽ സംവിധാനങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ പെരുന്നയിലെ മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് പ്രവേശനം നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ സന്ദർശനം ശരിയല്ലെന്നായിരുന്നു എൻഎസ്എസ് നൽകിയ വിശദീകരണം.

English Summary

Vice President C.P. Radhakrishnan implicitly criticized NSS General Secretary Sukumaran Nair at the Mannam Smrithi Mandapam inauguration in Delhi, stating the General Secretary isn't all-powerful or the sole authority. Union Minister Suresh Gopi also highlighted post-election changes. This comes after the NSS previously denied the Vice President entry to Mannam Samadhi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VICE PRESIDENT, SUKUMARAN NAIR, NSS, VICE PRESIDENT CRITICISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360