SignIn
Kerala Kaumudi Online
Friday, 26 June 2026 9.20 AM IST

ചത്തീസ്‌‌ഗ‌ഢിൽ പവർ പ്ലാന്റ് പൊട്ടിത്തെറിച്ച് പത്ത് മരണം, 15 പേർക്ക് പരിക്ക്

READ ENGLISH VERSION
explodes

റായ്‌പുർ: പവർ പ്ലാന്റിലുണ്ടായ വൻ സ്‌ഫോടനത്തിൽ പത്ത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത ലിമിറ്റഡ് എന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ 15ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചകഴിഞ്ഞാണ് ദാരുണ സംഭവം നടന്നത്.

പ്ലാന്റിലെ ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ ജില്ലാ ഭരണകൂടവും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പ്ലാന്റിനുള്ളിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് അധികൃതർ.


പരിക്കേറ്റ 15ഓളം പേരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനം നടന്ന സമയത്ത് പ്ലാന്റിനുള്ളിൽ നിരവധി തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കാൻ സാദ്ധ്യതയുള്ളതിനാൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, EXPLOSION, POWER PLANT, CHHATTISGARH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360