SignIn
Kerala Kaumudi Online
Monday, 19 October 2026 10.05 PM IST

കൈയിലെയും നെഞ്ചിലെയും മുറിവിൽ ബാൻ‌ഡേജ്, വെടിവയ്‌പ്പിന് ശേഷമുള്ള നടൻ ടൈഗർ ഷ്‌റോഫിന്റെ ചിത്രങ്ങൾ പുറത്ത്

READ ENGLISH VERSION
tiger-shroff
ടൈഗർ ഷ്‌റോഫ് ഏക്‌നാഥ് ഷിൻഡെയോടൊപ്പം

മുംബയ്: ലോറൻസ് ബിഷ്‌ണോയ് സംഘം ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിന് നേരെ വെടിവയ്‌പ്പ് നടത്തിയത് കഴിഞ്ഞദിവസമാണ്. താരത്തിന് വെടിയേറ്റില്ലെങ്കിലും വെടിവയ്‌പ്പിനെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിലെ ഗ്‌ളാസും മറ്റ് തകർന്ന‌ ഭാഗങ്ങളും കൊണ്ട് ടൈഗറിന് പരിക്കേറ്റിരുന്നു. നടന്റെ പരിക്കുകളുടെ സൂചന നൽകുന്ന വീഡിയോയും ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

മുംബയിൽ നടന്റെ വീട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയോടൊപ്പം ഷ്‌റോഫ് ഇരിക്കുന്ന ചിത്രങ്ങളിൽ കൈയിൽ വലിയ ബാൻ‌ഡേജ് കാണാം. തോളിലും നെഞ്ചിലുമായി മുറിവിൽ ഡ്രസിംഗും ഉണ്ട്. ടൈഗർ ഷ്‌റോഫിന്റെ സുഖവിവരം അന്വേഷിക്കാനാണ് ഏക്‌‌നാഥ് ഷിൻഡെ വീട്ടിലെത്തിയത്.

ഞായറാഴ്‌ച രാത്രിയാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഈ സമയം ടൈഗർ ഷ്‌റോഫിന്റെ അമ്മ അയേഷ ഷ്‌റോഫും വീട്ടിലുണ്ടായിരുന്നു. മുംബയിലെ ജുഹുവിൽ വച്ചാണ് വെടിവയ്‌പ് ഉണ്ടായത്. ഫുട്‌ബോൾ കളിക്ക് ശേഷം മടങ്ങുകയായിരുന്ന ടൈഗറിന്റെ വാഹനത്തിലേക്ക് ബൈക്കുകളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

താരത്തിന് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തു എന്നാണ് പൊലീസ് നൽകുന്ന വിവരം. താരത്തിന്റെ ഡ്രൈവർ ഫിർദൗഷിന്റെ കൈയിൽ പരിക്കേറ്റു, മറ്റൊരാൾക്കും സംഭവത്തിൽ പരിക്കുണ്ട്. ഏത് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നത് വിഷയമല്ലെന്നും ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നുമാണ് ഏക്‌നാഥ് ഷിൻഡെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്

.' ആരുടെയും ഗുണ്ടായിസം മുംബയിൽ ചെലവാകില്ല. ഭീഷണിയും അക്രമവും വഴി ആരുടെയും ആധിപത്യം ഉറപ്പിക്കാൻ സമ്മതിക്കില്ല. ഇതൊരു പ്രധാന സംഭവമാണ്. അഞ്ച് റൗണ്ട് വെടിവച്ചു. ഭാഗ്യത്തിന് അദ്ദേഹം സുരക്ഷിതനാണ്. അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്ക് പറ്റി. സംഭവത്തെ അപലപിക്കുന്നു.'- ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.

സംഭവത്തിന് പിന്നാലെ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ, ലോറൻസ് ബിഷ്‌ണോയി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്ന സിനിമാ മേഖലയിലുള്ളവർക്കെതിർക്കെതിരെ സംഘം ഭീഷണി മുഴക്കി. ടൈഗർ ഷ്‌റോഫ് ബിഷ്‌ണോയി സംഘത്തിന്റെ നിർദേശങ്ങൾ അവഗണിച്ച് സൽമാൻ ഖാനൊപ്പം ജോലി തുടർന്നതാണ് ആക്രമണത്തിന് കാരണമെന്ന് അനിൽ പണ്ഡിറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയയാൾ ശബ്ദസന്ദേശത്തിൽ അവകാശപ്പെട്ടു.

English Summary

The Lawrence Bishnoi gang reportedly opened fire at Bollywood actor Tiger Shroff recently. Although the actor was not hit by bullets, he sustained injuries from broken glass and other damaged parts of his vehicle during the shooting. Videos and photographs indicating the extent of his injuries have now surfaced.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIGERSHROFF, GUNSHOTS, INJURY PICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360