SignIn
Kerala Kaumudi Online
Thursday, 29 October 2026 2.08 AM IST

തേനിയിലെ ജയിൽ ചാട്ടം: കിട്ടാനുണ്ടായിരുന്ന രണ്ടുപേരെയും കിട്ടി, 17 വിചാരണ തടവുകാരും പിടിയിൽ

READ ENGLISH VERSION
tamilnadu-jailbreak
ജയിൽചാടിയ വിചാരണ തടവുകാർ

കുമളി: തേനി ആണ്ടിപ്പെട്ടി സബ്‌ജയിലിൽ നിന്നും ചാടിപ്പോയതിൽ പിടികിട്ടാനുണ്ടായിരുന്ന രണ്ടുപേരെ കൂടി കണ്ടെത്തി. ഇതോടെ ആകെ ജയിൽചാടിയ 17 പേരും പിടിയിലായി. ചിന്നമന്നൂരിൽ നിന്നാണ് ഇവർ ഇരുവരെയും കണ്ടെത്തിയത്. ജയിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷമാണ് ക്രിമിനൽ കേസ് പ്രതികളടക്കമുള്ള 17 പേർ ജയിൽചാടിയത്. ഇന്നലെ തന്നെ ഒരാൾ തിരികെയെത്തി. ജയിലിന് സമീപത്തെ കാട്ടിൽനിന്ന് നാലുപേരെ പിടികൂടി മറ്റുള്ളവർക്കായി തെരച്ചിൽ നടത്തി കണ്ടെത്തുകയായിരുന്നു.

17പ്രതികളും ഒരു സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. സുരക്ഷയ്ക്കുണ്ടായിരുന്ന നാല് പൊലീസുകാരെ ആക്രമിച്ചാണ് ഇവർ‌ രക്ഷപ്പെട്ടത്. ഒരാൾക്ക് സുഖമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസുകാർ സെല്ലിനുള്ളിൽ പരിശോധനക്കായി‌ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ തങ്കപാണ്ടി എന്ന പൊലീസുകാരൻ ആശുപത്രിയിലാണ്. മറ്റു രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികൾ കൂടുതലും വില്ലുപുരം ജില്ലയിൽ നിന്നുള്ളവരാണ്. ഇവർ രക്ഷപ്പെട്ടതിനെ തുടർന്ന്‌ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്കും തൊട്ടടുത്തുള്ള കേരളത്തിലെ ജില്ലയായ ഇടുക്കിയിലേക്കും കൈമാറിയിരുന്നു. ഇവർക്കായി ജയിലിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള വർഷനാട് വനമേഖലയിലും പരിശോധന നടത്തിയിരുന്നു.

English Summary

Two more inmates who escaped from the Andipatti sub-jail in Theni, Tamil Nadu, have been arrested in Chinnamanur. With this, all 17 prisoners who escaped after attacking jail security personnel have been apprehended.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THENI JAILBREAK, ALL HELD, TAMIL NADU CCTV ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360