SignIn
Kerala Kaumudi Online
Thursday, 05 November 2026 1.23 AM IST

പാക് അതിർത്തിക്ക് സമീപം റെയിൽവേ പാളത്തിൽ ഉഗ്രസ്‌ഫോടനം; ട്രെയിനുകൾ റദ്ദാക്കി

READ ENGLISH VERSION
railway-track
സ്‌ഫോടനത്തിൽ തകർന്ന റെയിൽവേ ട്രാക്കിന്റെ ഭാഗം

ജയ്‌പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പാകിസ്ഥാൻ അതിർത്തിക്ക് സമീപം റെയിൽവേ പാളത്തിൽ ഉഗ്രസ്‌ഫോടനമുണ്ടായതായി റിപ്പോർട്ട്. അനൂപ്‌ഗഢ് - സൂറത്ത്‌ഗഢ് റെയിൽവേ പാതയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ റെയിൽവേ ട്രാക്കിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇതോടെ അനൂപ്‌ഗഢിനും സൂറത്ത്‌ഗഢിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി. സംഭവത്തിൽ ഭീകരാക്രമണ സാദ്ധ്യത ഉൾപ്പെടെ പരിശോധിക്കാൻ തീവ്രവാദ വിരുദ്ധ സേനയായ എടിഎസ് അന്വേഷണം ആരംഭിച്ചു.

റാംസിംഗ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. റെയിൽവേ ട്രാക്കിന് താങ്ങായി സ്ഥാപിച്ചിരുന്ന രണ്ട് കോൺക്രീറ്റ് തൂണുകൾ സ്‌ഫോടനത്തിൽ തകർന്നു. ട്രാക്കിലെ ചില സ്ലീപ്പറുകൾക്കും കേടുപാടുകൾ സംഭവിച്ചു. ട്രാക്കിന് താഴെ ഏകദേശം രണ്ടടി ആഴത്തിൽ കുഴി രൂപപ്പെട്ടതായും സ്‌ഫോടനത്തിന്റെ ശബ്‌ദം 200 മീറ്റർ അകലെവരെ കേട്ടതായും റിപ്പോർട്ടുണ്ട്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ അനൂപ്‌ഗഢിൽ നിന്ന് സൂറത്ത്‌ഗഢിലേക്കുള്ള ട്രെയിൻ ഈ വഴി കടന്നുപോയിരുന്നു. ഇത് കഴിഞ്ഞ് ഏകദേശം 45 മിനിട്ടിന് ശേഷമാണ് സ്‌ഫോടനമുണ്ടായത്. പാസഞ്ചർ ട്രെയിൻ തകർക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും സംശയിക്കുന്നുണ്ട്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, ഡോഗ് സ്‌ക്വാഡ്, വിവിധ സുരക്ഷാ ഏജൻസികൾ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ രണ്ട് മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘവും പരിശോധനയ്‌ക്കെത്തി. ഫോറൻസിക് സംഘവും, ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.

English Summary

A powerful explosion damaged railway tracks near the Pakistan border in Rajasthan’s Sri Ganganagar district. The blast damaged concrete supports and railway sleepers, forcing the cancellation of train services between Anupgarh and Suratgarh. The Anti-Terrorism Squad (ATS) has launched an investigation to examine possible terror links.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJASTHAN RAILWAY TRACK BLAST, ANUPGARH SURATGARH TRAIN BLAST, PAKISTAN BORDER EXPLOSION, RAJASTHAN ATS INVESTIGATION, INDIA RAILWAY BLAST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360