ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യ മുന്നണി എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനം ആകാശവാണി ഭവന് മുന്നിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലെ മാർച്ചിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പങ്കെടുത്തു. അമിത ബലപ്രയോഗം പാടില്ലെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. ഗ്യാനേഷ് നിയമവിരുദ്ധമായും ഏകപക്ഷീയമായും ഫോം 6 ഭേദഗതി ചെയ്‌തുവെന്നത് സംശയത്തിനിടയില്ലാത്ത വിധം തെളിഞ്ഞെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.
ആകാശവാണി ഭവൻ ഗേറ്റ് തള്ളി തുറന്ന് പ്രവർത്തകർ. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഡൽഹിയിൽ സംഘർഷം.
ബാരിക്കേഡിന് മുകളിൽ കയറി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. എംപിമാരെ പൊലീസ് കൈയേറ്റം ചെയ്തതെന്ന് വേണുഗോപാൽ ആരോപിച്ചു.
ബാരിക്കേഡിന് മുന്നിൽ കയറി സമാജ്‌വാദി പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.
INDIA bloc MPs staged a protest in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. The march from Parliament towards the Election Commission headquarters was stopped by police near Akashvani Bhavan, following which the opposition leaders sat on the road and protested. Rahul Gandhi led the march, with Samajwadi Party chief Akhilesh Yadav also participating.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |