SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.41 PM IST

സ്പേഡെക്സ് ഉപഗ്രഹങ്ങൾക്ക് ഭൂമിയിൽ സേഫ് ലാൻഡിംഗ് , നിർണായക നേട്ടവുമായി ഐ.എസ്.ആർ.ഒ

READ ENGLISH VERSION
spediec
സ്പേഡെക്സ് ഉപഗ്രഹങ്ങൾ, ഐ.എസ്.ആർ.ഒ.യുടെ ഡിജിറ്റൽ പകർപ്പ്


മനുഷ്യദൗത്യങ്ങൾക്ക് കരുത്താകും

തിരുവനന്തപുരം: ബഹിരാകാശ ഗവേഷണ വികസന രംഗത്ത് നിർണായക നേട്ടവുമായി ഐ.എസ്.ആർ.ഒ. ബഹിരാകാശത്തുവച്ച് പരസ്പരം കൂട്ടിയോജിപ്പിക്കാൻ വിക്ഷേപിച്ച രണ്ടു ഉപഗ്രഹങ്ങളെ 21മാസങ്ങൾക്കുശേഷം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കി. ഇതിലൂടെ സ്പേസ് സ്റ്റേഷൻ, ചന്ദ്രയാൻ 4 തുടങ്ങിയ മനുഷ്യദൗത്യങ്ങൾക്കുള്ള സാങ്കേതിക ശേഷി ഇന്ത്യ സ്വന്തമാക്കി. ആദ്യമായാണ് ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് ഉടനീളം നിയന്ത്രിക്കുകയും തിരിച്ചിറക്കുകയും ചെയ്യുന്നത്. അമേരിക്ക, റഷ്യ, ചെെന എന്നീ രാജ്യങ്ങൾക്കുശേഷം ഈനേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്ന സ്പേഡെക്സ് പരീക്ഷണങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹങ്ങളെയാണ് 12, 13 തീയതികളിലായി തിരിച്ചെത്തിച്ചത്. 2024 ഡിസംബർ 30നാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ഇതിനിടയിൽ പലതവണ പരസ്പരം കൂടിച്ചേരുകയും വേർപെടുകയും ചെയ്തു. ഭൂമിയിൽ നിന്ന് 460കിലോമീറ്റർ ഉയരത്തിലായിരുന്നു ഉപഗ്രഹങ്ങളുടെ ഭ്രമണം. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡിംഗ് നെറ്റ്‌വർക്ക് എന്ന ഇസ്ട്രാക്ക് നിയന്ത്രണത്തിലായിരുന്നു പരീക്ഷണങ്ങൾ.

12ന് രാത്രി 9.38നാണ് ആദ്യ ഉപഗ്രഹം ഭൂമിയിലെത്തിയത്. തെക്കൻ ഇന്ത്യൻ സമുദ്രത്തിൽ ഓസ്ട്രേലിയ്ക്ക് പടിഞ്ഞാറുഭാഗത്താണ് എത്തിയത്. ഏഴുമണിക്കൂറിനു ശേഷം 13ന് പുലർച്ചെ 4.35ന് ഓസ്ട്രേലിയയ്ക്ക് വടക്കുമാറി അൽട്രീഷ്യൻ ദ്വീപിനടുത്ത് ഇന്ത്യൻ സമുദ്രത്തിൽ തന്നെ രണ്ടാമത്തെ ഉപഗ്രഹവുമെത്തി.

ആത്മവിശ്വാസത്തിൽ ഇന്ത്യ

2025 ജനുവരി 16ന് രണ്ടു ഉപഗ്രഹങ്ങളും ബഹിരാകാശത്ത് വച്ച് വിജയകരമായി കൂട്ടിയോജിപ്പിച്ചു

മാർച്ച് 13ന് വേർപെടുത്തി

ഏപ്രിൽ 20ന് വീണ്ടും കൂട്ടിയോജിപ്പിച്ചു

കൂട്ടിയോജിപ്പിക്കുമ്പോഴും വേർപെടുത്തുമ്പോഴും ഗതിനിർണയ സംവിധാനങ്ങൾ, വൈദ്യുതി ബന്ധം, താപനിയന്ത്രണ പ്രതിരോധ സംവിധാനങ്ങൾ എന്നിവ കൃത്യമായി പ്രവർത്തിക്കുകയും ഭ്രമണപഥത്തിൽ നിന്ന് തെന്നിപോകാതിരിക്കുകയും ചെയ്തുവെന്നത് നേട്ടം

ബഹിരാകാശ പേടകങ്ങൾ ഭൂമിയിലേക്ക് തിരിച്ചിറക്കാമെന്ന ആത്മവിശ്വാസം ഐ.എസ്.ആർ.ഒയും ഇന്ത്യയും കൈവരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360