SignIn
Kerala Kaumudi Online
Thursday, 08 October 2026 10.47 AM IST

സമരത്തിനൊരുങ്ങി യുവജന സംഘടനകൾ: ' ശനിയാഴ്ച ഇറങ്ങും,​ ഗ്യാനേഷിനെ ഇറക്കും'

READ ENGLISH VERSION
t

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്ത‌ർ മന്ദറിൽ ഒറ്റക്കെട്ടായി അണിനിരക്കാൻ വിദ്യാർത്ഥി-യുവജന സംഘടനകൾ. ഗ്യാനേഷിന്റെ രാജിയോടെ സമരം തീരില്ലെന്നും തിരഞ്ഞെടുപ്പ് സംവിധാനം ശുദ്ധീകരിക്കും വരെ പോരാട്ടം തുടരുമെന്നും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, എ.ഐ.എസ്.എഫ് അദ്ധ്യക്ഷൻ വിരാജ്,ഐസ പ്രഡിഡന്റ് നേഹ ബോറ, സി.ജെ.പി കോ-കൺവീനർ സൗരവ് ദാസ് തുടങ്ങിയവർ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, ആർ.വൈ.എ, ആർ.വൈ.എഫ്,എ.ഐ.ഡി.വൈ.ഒ, എ.ഐ.വൈ.എൽ യുവജന സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേരും. സമരത്തിന്റെ കാര്യം പാർലമെന്റ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ടെന്നും പൊലീസുമായി സഹകരിക്കുമെന്നും സൗരവ് ദാസ് അറിയിച്ചു. സമരത്തിന് പൊലീസ് അനുമതിയില്ല. യുദ്ധസമാന സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ആംആദ്മി

പ്രതിഷേധം

ഡൽഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിനുമുന്നിൽ ആംആദ്മി പാർട്ടിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം നടന്നു. ബി.ജെ.പി സർക്കാരിനോട് വ്യക്തി വൈരാഗ്യമില്ലെന്നും ഭരണഘടനയുടെ നിലനിൽപ്പിനും അവകാശങ്ങൾക്കുമായാണ് പോരാട്ടമെന്നും പാർട്ടിയുടെ ഡൽഹി ഘടകം അദ്ധ്യക്ഷൻ സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. പ്രവ‌ർത്തകരെ പൊലീസ് കസ്റ്രഡിയിലെടുത്ത് നീക്കി.

രാഹുലിനും പ്രിയങ്കയ്‌ക്കും

എതിരെ കേസ്

കഴിഞ്ഞ ദിവസം ആകാശവാണി ഭവൻ വളപ്പിൽ സമരം നടത്തിയതിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ എം.പിമാർ തുടങ്ങിയവ‌ർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ആകാശവാണി അധികൃതരുടെ പരാതിയെ തുടർന്നാണിത്. എട്ട് മണിക്കൂറോളം അവിടെ കുത്തിയിരുന്ന നേതാക്കളെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്. പൊലീസ് നടപടി ലജ്ജാകരമെന്ന് ശശി തരൂർ എം.പി എക്‌സിൽ പ്രതികരിച്ചു. എം.പിമാരുടെ പ്രതിഷേധത്തിൽ തരൂർ എത്താത്തതിൽ ഖാർഗെ ഉൾപ്പെടെ നേതാക്കൾക്ക് അതൃപ്‌തിയുണ്ടെന്നാണ് സൂചന. ബെർലിൻ യാത്രയിലാണ് തരൂർ.

ക്രിമിനൽ കേസെടുക്കണം

(വിദ്യാർത്ഥി-യുവജന സംഘടനകളുടെ

ആവശ്യം)​

1.ഗ്യാനേഷിനെതിരെ ക്രിമിനൽ കേസെടുക്കണം

2. എസ്.ഐ.ആർ മരവിപ്പിച്ച് 2025ലെ വോട്ടർപ്പട്ടിക പുനഃസ്ഥാപിക്കണം

3. വരുന്ന തിരഞ്ഞെടുപ്പുകൾക്കായുള്ള ഒരുക്കങ്ങൾ നിറുത്തിവയ്ക്കണം

4. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ കേന്ദ്രനിയമം പിൻവലിക്കണം

English Summary

Student and youth organisations are set to unite at Jantar Mantar on Saturday, October 10, demanding the resignation of Chief Election Commissioner Gyanesh Kumar. The organisations have said the agitation will not end with Kumar’s resignation and will continue until reforms are made to the electoral system.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESHKUMAR, CHIEF ELECTION COMMISSIONER, JANTAR MANTAR PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360