
ചെന്നൈ: മുഖ്യമന്ത്രി വിജയ് വാക്കുപാലിച്ചു. തമിഴ്നാട്ടിൽ സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക സിങ്കപ്പെൺ ദൗത്യസേന നിലവിൽ വന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ് സിങ്കപ്പെൺ ലോഗോ പ്രകാശനം ചെയ്തു. സേനയ്ക്കായി പ്രത്യേകം തയാറാക്കിയ വാഹനങ്ങൾ ഓടിക്കുകയും ചെയ്തു. സിങ്കപ്പെൺ സേനയിലേക്ക് 2500 വനിതാ പൊലീസുകാരെ നിയമിക്കുമെന്നും കുറ്റകൃത്യം തടയുകയാണ് ലക്ഷ്യമെന്നും വിജയ് പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സേനവരുമെന്ന് സത്യപ്രതിജ്ഞാ ദിവസം വിജയ് പ്രഖ്യാപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |