ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ ചലോ ദില്ലി മാർച്ചിൽ പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം. വിവിധ പാർട്ടികളുടെ പതിനായിരക്കണക്കിന് പ്രവർത്തകരാണ് കൊടികളേന്തി രാംലീല മൈതാനിയിൽ അണിനിരന്നിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മമത ബാനർജി, എം എ ബേബി, തേജസ്വി യാദവ് എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രകടനത്തിൽ മുന്നിലുണ്ട്. എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികളുടെ മാർച്ച്. വൈകിട്ട് നാലുമണിക്ക് രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
പ്രതിപക്ഷത്തെ 21 കക്ഷികൾ കൈകോർക്കുന്ന 'ഡൽഹി ചലോ' മഹാറാലിക്ക് രാജ്യതലസ്ഥാനത്തെ രാംലീല മൈതാനമാണ് വേദിയാകുന്നത്. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എ.പി. അനിൽ കുമാർ, ടി.സിദ്ധിഖ്, ബിന്ദു കൃഷ്‌ണ, കെ.എ. തുളസി, റോജി എം. ജോൺ, ഒ.ജെ. ജനീഷ് എന്നിവർക്ക് പുറമെ മറ്റ് മന്ത്രിമാരും കെ.പി.സി.സി നേതാക്കളും റാലിയിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ബിജെപിയും ഡൽഹിയിൽ മറ്റൊരു മാർച്ച് നടത്തുകയാണ്. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി പടിഞ്ഞാറൻ ഡൽഹിയിലാണ് ബിജെപി പ്രത്യേക മാർച്ച് നടത്തുന്നത്.
ഇരുപക്ഷത്തിന്റെയും റാലിയിൽ രാജ്യതലസ്ഥാനം കനത്ത സുരക്ഷയിലാണ്. 10000ത്തോളം പൊലീസ്, അർദ്ധസൈനിക വിഭാഗം ഉദ്യോഗസ്ഥരെ സെൻട്രൽ ഡൽഹിയിലും ന്യൂഡൽഹിയിലുമായി വിന്യസിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Tens of thousands of opposition supporters gathered at Delhi’s Ramlila Maidan for the INDIA bloc’s 'Chalo Delhi' march, demanding Chief Election Commissioner Gyanesh Kumar’s resignation over alleged SIR irregularities. Leaders including Sonia and Rahul Gandhi participated. Meanwhile, the BJP held a separate march commemorating victims of the 1984 anti-Sikh riots. Around 10,000 security personnel were deployed across the capital.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |