SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.36 AM IST

പരീക്ഷാ ഭേദഗതി ബില്ലിൽ നാളെ ലോക്‌സഭയിൽ ചർച്ച,​ പ്രതിപക്ഷവുമായുള്ള സ്പീക്കറുടെ ചർച്ചയിൽ സമവായം

READ ENGLISH VERSION
loksabha-
പരീക്ഷാ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനിടെ ലോക്സഭയിലുണ്ടായ പ്രതിപക്ഷ ബഹളം . Image Credit : Youtube/SansadTV

ന്യൂഡൽഹി : പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്ന് തടസപ്പെട്ട പരീക്ഷാ ഭേദഗതി ബില്ലിൽ നാളെ ലോക്സഭയിൽ ചർ‌ച്ച നടക്കും. പ്രതിപക്ഷവുമായി ലോക്സഭാ സ്പീക്കർ ഓംബിർള നടത്തിയ സമവായ നീക്കം വിജയിച്ചതോടെയാണ് നാളെ ചർച്ച നടക്കുമെന്ന് ഉറപ്പായത്. ആറ് മണിക്കൂർ നേരത്തെ ചർച്ചയാകും നടക്കുക. വിദ്യാർത്ഥികളുടെ ആവശ്യം എന്ന നിലയിൽ പരീക്ഷാ ഭേദഗതി ബില്ലുമായി പ്രതിപക്ഷം സഹകരിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ന് രാവിലെയാണ് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് പലതവണ ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു. ലോക്സഭയിൽ സ്പീക്കർ ഓംബിർള വിലക്കിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. രാവിലെയുണ്ടായ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് നടപടികൾ താത്കാലികമായി നിറുത്തി വച്ചിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ വീണ്ടും ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയെങ്കിലും പ്രതിപക്ഷം വീണ്ടും ബഹളം ആരംഭിച്ചതോടെ ലോക്സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്ക‍ർ പ്രഖ്യാപിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM LAW AMENDMENT BILL, EXAMINATION AMENDMENT BILL, LOKSABHA DISCUSSION, PAREEKSHA BHEDAGATHI BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360