SignIn
Kerala Kaumudi Online
Thursday, 20 August 2026 11.14 PM IST

കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

READ ENGLISH VERSION
sajjan-kumar-
അന്തരിച്ച സജ്ജൻ കുമാർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ എംപിയുമായിരുന്ന സജ്ജൻ കുമാർ (80) അന്തരിച്ചു. സിഖ് വിരുദ്ധ കലാപക്കേസിൽ തീഹാർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയായിരുന്നു അന്ത്യം. ജയിലിൽ ആരോഗ്യനില വഷളായതിനെത്തുടർന്ന് സഫ്ദർജങ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984ൽ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ അദ്ദേഹം പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു. 2018 ഡിസംബർ 17നാണ് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അദ്ദേഹം സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടയിൽ ഡൽഹിയിലെ ജനക്പുരി, വികാസ്പുരി എന്നീ പ്രദേശങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ജനുവരിയിൽ ഡൽഹി കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു.

1977ൽ ഡൽഹി കൗൺസിലറായാണ് സജ്ജൻ കുമാർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. തുടർന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (പിസിസി) ജനറൽ സെക്രട്ടറിയായി. സഞ്ജയ് ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു അദ്ദേഹം. 1980ൽ അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ ഔട്ടർ ഡൽഹി മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991ൽ അദ്ദേഹം വീണ്ടും അതേ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ റെക്കോർഡ് ഭൂരിപക്ഷമായ 8.5 ലക്ഷത്തിലധികം വോട്ടുകളോടെയാണ് അദ്ദേഹം ഔട്ടർ ഡൽഹി സീറ്റ് നേടിയത്.

English Summary

Former Congress leader and MP Sajjan Kumar, 80, died while serving a life sentence in Tihar Jail for his involvement in the 1984 anti-Sikh riots. Convicted for the killing of five people in Palam Colony, his health deteriorated. He passed away at Safdarjung Hospital after being admitted from jail.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAJJAN KUMAR, SAJJAN KUMAR DEATH, SIKH RIOTS CASE, CONGRESS LEADER SAJJAN KUMAR, CONGRESS MP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360