SignIn
Kerala Kaumudi Online
Saturday, 03 October 2026 9.19 AM IST

ഗ്യാനേഷ് കുമാർ രാജിവയ്ക്കണം, എസ്ഐആർ റദ്ദാക്കണം; മുംബയിൽ സിജെപിയുടെ സമരം ആരംഭിച്ചു

READ ENGLISH VERSION
cjp
മുംബയ് ശിവാജി പാർക്കിൽ സി.ജെ.പിയുടെ പ്രതിഷേധ പരിപാടി ആരംഭിച്ചപ്പോൾ

മുംബയ് : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടിയുടെ മുംബയിലെ സമരം ആരംഭിച്ചു. മുംബയ് ശിവാജി പാർക്കിലാണ് വൻ പ്രതിഷേധം. ഗാന്ധി ജയന്തി ദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെയാണ് പ്രതിഷേധറാലിക്ക് തുടക്കമിട്ടിരിക്കുന്നത്. ഗ്യാനേഷ് കുമാർ രാജി വയ്ക്കുക എന്നതാണ് സി.ജെ.പിയുടെ ആവശ്യം. കൂടാതെ എസ്.ഐ.ആ‍ർ നിറുത്തിവയ്ക്കണമെന്നും ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ വിഷയത്തിൽ സമഗ്രമായ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവും സി.ജെ.പി മുന്നോട്ടു വയ്ക്കുന്നു.

ശിവാജി പാർക്കിലെ പ്രതിഷേധത്തിന് മുംബയ് പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെയുടെയും അനുയായികളുടെയും നേതൃത്വത്തിൽ നൂറുകണക്കിന് പേർ സമരവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ദാദർ റെയിൽവേ സ്റ്റേഷനിലും ശിവാജി പാർക്ക് പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഗ്യാനേഷ് കുമാർ‌ രാജി വച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ പ്രതിഷേധം ഡൽഹി ജന്തർ മന്ദറിലേക്കും പശ്ചിമ ബംഗാൾ. ഉത്തർപ്രദേശ്,​ ബീഹാർ,​ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുമെന്നും അഭിജിത് ദിപ്കെ അറിയിച്ചു. മുംബയിൽ സി.ജെ.പി ചരിത്രം തിരുത്തിക്കുറിക്കുമെന്നും സി.ജെ.പി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, CJP PROTEST, MUMBAI CJP PROTEST, GYANESHKUMAR, ELECTION COMMISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360