റിയാദ്: സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന് നേരെ ഡ്രോൺ ആക്രമണം. ഇറാഖിന്റെ അതിർത്തിക്കുള്ളിൽ നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ആക്രമണത്തിൽ പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൈപ്പ് ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇറാന്‍ പിന്തുണയുള്ള സായുധസേന ഇറാഖില്‍ നിന്ന് ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. പൈപ്പ് ലൈന്‍ അടച്ചിട്ടത് ആഗോള എണ്ണവിതരണത്തെ ബാധിച്ചേക്കും. ആക്രമണത്തെ അപലപിച്ച ഇറാഖ്, ഇറാനുമായുള്ള ഷലാംചെ അതിര്‍ത്തി അടയ്‌ക്കുകയും ചെയ്‌തു.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതി ഒഴിവാക്കാൻ സൗദി ആശ്രയിച്ചിരുന്നത് ഈ പൈപ്പ്‌ലൈനെയാണ്. പ്രതിദിനം ഏഴ് ദശലക്ഷം ബാരൽ ശേഷിയുള്ള ഈ പൈപ്പ്‌ലൈൻ സൗദി അറേബ്യയ്ക്ക് കുറുകെ ചെങ്കടലിലെ കയറ്റുമതി ടെർമിനലുകളിലേക്കാണ് എത്തുന്നത്.
പൈപ്പ്‌ലൈൻ സുരക്ഷിതമാക്കാനും നാശനഷ്‌ടങ്ങൾ വിലയിരുത്താനും അടിയന്തര സേനയെ നിയോഗിച്ചതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. അതേസമയം, തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ നിന്ന് ആക്രമണങ്ങൾ തടയാൻ ഇറാഖ് സർക്കാരിന് സമയം നൽകുന്നതിന്റെ ഭാഗമായി സൗദി തൽക്കാലം തിരിച്ചടികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Saudi Arabia's vital East-West oil pipeline was hit by drone attacks launched from inside Iraq, confirmed by the Saudi Foreign Ministry. The pipeline, crucial for exports avoiding the Persian Gulf, sustained damage, leading to a temporary halt in operations and some injuries. Saudi Arabia deployed emergency services, choosing to defer retaliation and allow Iraq time to prevent future attacks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |