SignIn
Kerala Kaumudi Online
Saturday, 27 June 2026 3.02 AM IST

പ്രതീക്ഷ മങ്ങി? സ്വർണവില വീണ്ടും കൂടുന്നു; അറിയാം ഇന്നത്തെ വിപണിവില

READ ENGLISH VERSION
gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. പവന് 200 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 1,03,840 രൂപയായി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 12,980 ആയി. ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 10,720 ആണ് വില. ഇതോടെ ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 85,760 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 1,14,560 രൂപയാണ്. ജൂണിലെ ആദ്യ മൂന്ന് ദിവസങ്ങളിലാണ് ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ വില ഇടിഞ്ഞു. ഇന്നലെ പവന് 1,02,760 രൂപയെന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തിയെങ്കിലും വൈകിട്ടോടെ വീണ്ടും വില ഉയർന്നു.

അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവില നിലവിൽ ഔൺസിന് 4,001 ഡോളർ എന്ന നിരക്കിലാണ് പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ സ്വർണവില കുതിച്ചുയരുമോ അതോ നിലംപതിക്കുമോ എന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്. പ്രവചനാതീതമായ നിലയിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില മുന്നോട്ടുപോകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD RATE TODAY, GOLD PRICE HIKE, INNATHE SWARNA VILA, SWARNAVILA KOODUNNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360