SignIn
Kerala Kaumudi Online
Saturday, 15 August 2026 6.21 PM IST

ചിങ്ങമാസത്തിൽ വിവാഹം നിശ്ചയിച്ചവർക്ക് തിരിച്ചടിയോ? ഇന്നും സ്വർണവിലയിൽ മാറ്റം

READ ENGLISH VERSION
gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: അമേരിക്കയിൽ നാണയപ്പെരുപ്പത്തിൽ നേരിയ ആശ്വാസം ദൃശ്യമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ശക്തമായി തിരിച്ചുകയറുന്നു. കേരളത്തിൽ ഇന്ന് ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 14,220 രൂപയാണ് വിപണിവില. പവന് 520 രൂപ കൂടി 1,13,760 രൂപയിലെത്തി.

വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരിൽ വലിയ ആശങ്കയാണ് ഇപ്പോഴത്തെ വിലക്കയറ്റം. വരും മാസങ്ങളിൽ കൂടുതൽ വിവാഹങ്ങൾ നടക്കാനിരിക്കെ വില ഇനിയും ഉയർന്നാൽ സാധാരണക്കാരുടെ വിവാഹ ബഡ്ജറ്റ് തന്നെ താളംതെറ്റും. ഈ മാസം മാത്രം പവന് 6,000 രൂപയിലധികം വർദ്ധിച്ചു.

യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തിന് നിക്ഷേപ താത്പര്യം ഉയർത്തിയത്. ഇതോടൊപ്പം യുഎസ് ബോണ്ടുകളും ഡോളറും ദുർബലമായതും അനുകൂലമായി. പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുമെന്ന സൂചനകൾക്കിടെ അടുത്ത ദിവസങ്ങളിൽ സ്വർണത്തിൽ വിൽപ്പന സമ്മർദ്ദമുണ്ടായിരുന്നെങ്കിലും യു.എസിലെ സാമ്പത്തിക അനിശ്ചിതത്വം വീണ്ടും നിക്ഷേപകരെ സുരക്ഷിത ആസ്തിയിലേക്ക് ആകർഷിക്കുകയാണ്. പലിശ കുറയാൻ സാദ്ധ്യത ഒരുങ്ങുന്നതോടെ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകർ എത്തിയേക്കും.

വെള്ളിവില

സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 255 രൂപയാണ് വിപണി വില. 10 ഗ്രാമിന് 2,550 രൂപയും 100 ഗ്രാമിന് 25,500 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,55,000 രൂപ നൽകണം.

English Summary

Gold prices have risen sharply in the international market following signs of easing inflation in the US. In Kerala, the price increased by ₹65 per gram and ₹520 per sovereign, taking the price of one gram to ₹14,220 and one sovereign to ₹1,13,760. The rise has raised concerns among people planning weddings and other major purchases.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD PRICE, GOLD PRICE TODAY, GOLD RATE KERALA, സ്വർണവില, KERALA GOLD RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360