SignIn
Kerala Kaumudi Online
Thursday, 30 July 2026 1.36 PM IST

മന്ത്രി കൊയ്തു; മേയർ നിറകതിർ കെട്ട് ചുമന്ന് ക്ഷേത്രത്തിലെത്തിച്ചു

READ ENGLISH VERSION

തിരുവനന്തപുരം: ശ്രീപദ്മനാഭന് നിറപുത്തരി സമർപ്പിക്കുന്നതായി മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ പുത്തരിക്കണ്ടത്തെ നെൽക്കതിരുകൾ കൊയ്തു. തുടർന്ന് മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ആചാരപ്രകാരം നെൽക്കതിൽ കെട്ടുകൾ തലയിൽ ചുമന്ന് ക്ഷേത്രനടയിൽ സമർപ്പിച്ചു. കുറച്ചുകാലമായി ഈ ആചാരം മുടങ്ങിയിരുന്നു.
ആഗസ്റ്റ് 3നാണ് നിറപുത്തരി. പുലർച്ചെ 5.40നും 6.20നും മദ്ധ്യേയാണ് നിറപുത്തരി സമർപ്പണം. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന നിറപുത്തരി കൊയ്ത്തുത്സവം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.വി.മുരളീധരൻ എം.എൽ.എ,മേയർ വി.വി.രാജേഷ്,ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ് തുടങ്ങിയവർ കൊയ്ത്തിലും പങ്കാളികളായി. കൊയ്ത്തുത്സവത്തിന്റെ ഭാഗമായ കർഷകർക്ക് മന്ത്രി പുടവ വിതരണം ചെയ്തു. കാലങ്ങളായി മുടങ്ങിക്കിടന്ന പരമ്പരാഗതച്ചടങ്ങുകൾ വീണ്ടും നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു. പരമ്പരാഗതച്ചടങ്ങുകൾ പുനരുജീവിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL