SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ചണനൂൽ മാത്രം മതി: വീട്ടിലെ എലികളെ ഇനി കൂട്ടത്തോടെ തുരത്താം

rats
പ്രതീകാത്മക ചിത്രം

വീടുകളിലെ പ്രധാന ശല്യക്കാരാണ് എലികൾ. അടുക്കളയിലെ ഭക്ഷണസാധനങ്ങളും മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തുണികളും കരണ്ട് തിന്ന് നശിപ്പിക്കുന്ന ഇവയെ വീട്ടിൽ നിന്ന് എന്നന്നേയ്ക്കുമായി തുരത്തേണ്ടത് അത്യാവശ്യമാണ്. ശല്യം സഹിക്കാൻ കഴിയാതെ വരുമ്പോൾ കടകളിൽ നിന്നും മറ്റും വിഷം വാങ്ങി ഇവയെ കൊല്ലാറാണ് പതിവ്. എന്നാൽ ഇനിമുതൽ അതുവേണ്ട. പകരം ചാക്ക് നൂൽ ഉപയോഗിച്ച് എലികളെ വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തുരത്താം. അതും വലിയ പണച്ചെലവില്ലാതെ തന്നെ. എങ്ങനെയാണ് അതെന്ന് ശ്രദ്ധിക്കാം.

സാധാരണ വീടുകളിൽ കാണുന്ന ഒന്നാണ് ചണനൂൽ. പലചരക്ക് കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ഇത് കിട്ടാറുണ്ട്. ഏകദേശം പത്ത് ചണനൂലെങ്കിലും ഇതിനായി ആവശ്യമാണ്. ആദ്യം ചണനൂൽ നാരുകൾ പോലെ ഇളക്കിയെടുത്ത് വളരെ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് മാറ്റിവയ്ക്കാം.

അണ്ടിപ്പരിപ്പ് അല്ലെങ്കിൽ കപ്പലണ്ടി ഇതിലേതെങ്കിലുമൊന്ന് നന്നായി പൊടിച്ച് ഒരു ബൗളിലേയ്ക്ക് ഇട്ടുകൊടുക്കണം. ശേഷം ഇതിലേയ്ക്ക് ഒരു ടേബിൾ സ്‌പൂൺ ബേക്കിംഗ് സോഡ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. നേരത്തെ ചെറിയ കഷ്ണങ്ങളായി മുറിച്ചുവച്ചിരിക്കുന്ന ചാക്ക്നൂൽ ഇതിലേയ്ക്ക് ഇട്ടുകൊടുക്കണം. തുടർന്ന് വെള്ളത്തിന് പകരം ഉരുക്കിയ ശർക്കര പാനിയൊഴിച്ച് നന്നായി ഇളക്കിയോജിപ്പിക്കാം. ശേഷം ഒരു ടേബിൾ സ്‌പൂൺ ഗോതമ്പുപൊടിയുംകൂടി ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപ്പോലെ നന്നായി കുഴച്ചെടുക്കണം.

ഇനി ഇതിനെ ചെറിയ ഉരുളകളാക്കി എലികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ വയ്ക്കണം. ഗ്യാസ് സ്റ്റൗവിന്റെ അടിഭാഗം, അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതിനടുത്ത്, വിറകുപുര എന്നിവിടങ്ങളിൽ വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. കപ്പലണ്ടിയുടെയും ശ‌ർക്കരയുടെയും ഗന്ധം പിടിച്ചെത്തുന്ന എലികൾ ഇത് കഴിക്കുന്നു. ബേക്കിംഗ് സോഡയും ചാക്കുനൂലും വയറ്റിലെത്തുന്നതോടെ എലികൾ ചത്തുപോകും.

English Summary

A Malayalam article describes an economical home remedy for rat control, replacing commercial poisons. It details creating bait balls from shredded jute sack fibers, powdered nuts, baking soda, molten jaggery, and wheat flour. When consumed, this mixture is presented as an effective way to eliminate rats, leveraging the fibers and baking soda for their deadly effect.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAT REMOVAL TIPS, HOME RAT CONTROL, SACK THREAD RAT REPELLENT, RATS CONTROL TIPS, HOME AND TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE