ചില മതവിശ്വാസങ്ങൾ പ്രകാരം മൃതദേഹം ദഹിപ്പിക്കാറാണ് പതിവ്. മനുഷ്യശരീരത്തിലെ മിക്ക ഭാഗങ്ങളും ഈ പ്രക്രിയയിൽ ചാരമായി മാറുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ശരീരം ദഹിപ്പിക്കുമ്പോൾ ചില ഭാഗങ്ങൾ ചാരമായി മാറില്ല എന്നത്. കഠിനമായ ചൂടിനെപ്പോലും പ്രതിരോധിക്കാൻ ചില ഭാഗങ്ങൾക്ക് കഴിയും. അവ എന്തൊക്കെയാണെന്ന് നോക്കാം.
പിൻഭാഗത്തെ എല്ലുകൾ, പെൽവിസിന്റെ ഭാഗങ്ങൾ, ഇടുപ്പ് അസ്ഥികൾ എന്നിവ ദഹിപ്പിച്ചാലും പൂർണമായും ചാരമാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായപ്പെടുന്നത്. ഈ അസ്ഥികൾ വളരെ കട്ടിയായതിനാലാണ് എളുപ്പത്തിൽ നശിക്കാത്തത്. മൃതദേഹം മണിക്കൂറുകളോളം കത്തിച്ചാലും ഇവ അവശേഷിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
ഏകദേശം 760 ഡിഗ്രി സെൽഷ്യസ് മുതൽ 1,000 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില മൃതദേഹം ദഹിപ്പിക്കുന്നത്. ഈ താപനിലയിൽ ചർമ്മം, പേശികൾ, കൊഴുപ്പ്, ആന്തരിക അവയവങ്ങൾ എന്നിവ വേഗത്തിൽ നശിക്കുന്നു. അസ്ഥികൾ കാൽസ്യം ഫോസ്ഫേറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ അവ കൂടുതൽ നേരം നിലനിൽക്കുന്നു.
Many people believe the human body turns completely to ash during cremation, but some dense bones may not fully break down even under very high temperatures. Experts say parts such as the pelvis, hip bones, and some spinal bones can remain because of their high mineral content and density, while soft tissues are destroyed much more quickly during the cremation process.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |