SignIn
Kerala Kaumudi Online
Monday, 25 May 2026 12.28 AM IST

മാരക രോഗത്തിന് അടിമയായപ്പോൾ ബന്ധുക്കൾ കൈയൊഴിഞ്ഞു; അമൃതാനന്ദമയിയുടെ അടുത്ത് ചെന്നു, ഇത്രമാത്രമാണ് അമ്മ അന്ന് പറഞ്ഞത്

salimkumar

തന്റെ മരണംവരെ മാതാഅമൃതാനന്ദമയിയുടെ മകനായിരിക്കുമെന്ന് നടൻ സലിം കുമാർ. താൻ ഇപ്പോഴും ഇങ്ങനെ നിൽക്കാൻ കാരണം അമൃതാനന്ദമയിയാണെന്നും തനിക്ക് പ്രയാസങ്ങൾ വരുമ്പോഴെല്ലാം അമ്മയെ കാണാൻ ചെല്ലുമെന്നും അദ്ദേഹം വ്യക്തമാക്കി.

'വളരെ സന്തോഷത്തിലാണ് ഞാൻ. എന്റെ ഡീസൽ തീരുമ്പോഴാണ് അമ്മയെ ഓരോ പ്രാവശ്യവും കാണാൻ വരുന്നത്. ഡീസലടിച്ചിട്ട് ഞാൻ പോകും. മാനസിക വ്യഥ അനുഭവിക്കുന്ന സമയങ്ങളിൽ അമ്മ എവിടെയാണെങ്കിലും ഞാൻ കാണാൻ ചെല്ലും.

തിരിച്ചുപോകുന്നത് നിറഞ്ഞ മനസോടും സന്തോഷത്തോടും കൂടിയായിരിക്കും. ഈ നിൽക്കുന്ന സലിംകുമാർ ഇങ്ങനെ ഞെളിഞ്ഞ് നിന്ന് പ്രസംഗിക്കാൻ ഒരേയൊരു കാരണക്കാരിയേയുള്ളൂ. അത് അമ്മയാണ്. കാരണം നിങ്ങൾക്കറിയാം, മൂന്ന് നാല് വർഷങ്ങൾക്ക് മുമ്പ് മാരക രോഗത്തിന് അടിമയായപ്പോൾ ഞാൻ ഒരുപാട് സഹായിച്ച എന്റെ ബന്ധുക്കൾ പോലും കൈയൊഴിഞ്ഞ സമയമുണ്ടായിരുന്നു. അന്ന് ഞാൻ അമ്മയുമായി അത്ര ബന്ധമില്ല.

അപ്പോൾ അമ്മയെ ചെന്ന് കാണാൻ ഡോക്ടർമാർ പറഞ്ഞു. എന്തെങ്കിലും സഹായത്തിന് വേണ്ടിയാണ് അവർ ചെന്ന് കാണാൻ പറഞ്ഞത്. എങ്ങനെയാണ് ഇതുവരെ കാണാത്ത ഒരാളോട് സഹായം ചോദിക്കുക. എനിക്ക് ഭയങ്കര ബുദ്ധിമുട്ട്. വേണ്ട, അമ്മയെ ഒന്ന് കാണാമെന്ന് കരുതി. ഞാൻ ചെന്നപ്പോൾ എന്താ മോനെ വന്നതെന്ന് അമ്മ ചോദിച്ചു.

അന്ന് എനിക്ക് 45 വയസേയുള്ളൂ. നാല് കൊല്ലം മുമ്പ്. ആശുപത്രി രജിസ്റ്ററിൽ 59 വയസെന്നാണ് എഴുതിയിരിക്കുന്നത്. അതൊന്നു മാറ്റിത്തരണമെന്ന് അമ്മയോട് ഞാൻ പറഞ്ഞു. അ സമയത്ത് അമ്മ കൊച്ചുകുട്ടിയെപ്പോലെ പൊട്ടിച്ചിരിച്ചു. ഞാൻ വേറൊന്നും പറഞ്ഞില്ല. അപ്പോൾ ധൈര്യമായി പോയി ഓപ്പറേഷൻ ചെയ്യൂ മകനേ എന്ന് അമ്മ എന്നോട് പറഞ്ഞു. നിന്നെ എനിക്ക് വേണമെന്ന് ലോകത്താകെ എന്നോട് പറഞ്ഞത് അമ്മ മാത്രമായിരുന്നു. ഇരുട്ടിൽ നിന്നിരുന്ന എന്നെയും എന്റെ കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മ തന്നെയാണ്. ജീവിതം മുഴുവൻ ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു. അമ്മയുടെ ഒരു മകനായിട്ട് എന്റെ മരണം വരെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം.'- സലിം കുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AMRITANANDAMAYI, LATEST, SALIMKUMAR, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA