SignIn
Kerala Kaumudi Online
Monday, 02 November 2026 10.57 AM IST

അക്ഷയയ്ക്ക് വീടുവക്കാൻ മുകേഷ് ജൈൻ സ്ഥലം വാങ്ങി നൽകും

READ ENGLISH VERSION
1

മട്ടാഞ്ചേരി: വീടിനായി പരിക്കുപോലും മറന്ന് ഓടി സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം നേടിയ പാലക്കാട് സ്വദേശി ജി. അക്ഷയ‌യ്ക്ക് വീടുവയ്ക്കാൻ മട്ടാഞ്ചേരി സ്വദേശിയും ,ജീവകാരുണ്യ പ്രവർത്തകനുമായ മുകേഷ് ജൈൻ മൂന്നര സെന്റ് സ്ഥലംവാങ്ങി നൽകും. സ്വർണം ഓടിപ്പിടിച്ചു; അക്ഷയയ്ക്കിനി വീടുവേണം എന്ന തലക്കെട്ടിൽ കേരളകൗമുദി നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുകേഷ് ജൈൻ സ്ഥലംവാങ്ങി നൽകാൻ മുന്നോട്ടുവന്നത്.

മാതാപിതാക്കളും രോഗികളായ സഹോദരങ്ങളുമടങ്ങുന്ന അക്ഷയയുടെ അഞ്ചംഗകുടുംബം ബന്ധുവിന്റെ വസ്തുവിലെ ഓലക്കുടിലിലാണ് താമസം. ഇവർക്ക് സ്വന്തമായി സ്ഥലമില്ലെന്ന് മനസിലാക്കിയ

മുകേഷ് ജൈൻ അക്ഷയയുടെ വീടിന് സമീപം റോഡരികിനോട് ചേർന്ന് മൂന്നര സെന്റ് സ്ഥലം കുടുംബത്തിന് വാങ്ങി നൽകുമെന്നാണ് അറിയിച്ചിരുക്കുന്നത്. ഇരുപതിനായിരം രൂപ വിലമതിക്കുന്ന സ്പൈക്ക് ഷൂസും മുകേഷ് ജൈൻ അക്ഷയയ്ക്ക് സമ്മാനിക്കും.

വ്യവസായി ബോബി ചെമ്മണ്ണൂർ അക്ഷയയ്ക്ക് വീട് വച്ച് നൽകുമെന്ന് അറിയിച്ചതായി കഴിഞ്ഞ ദിവസം മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKSHAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA