SignIn
Kerala Kaumudi Online
Sunday, 07 June 2026 12.27 AM IST

കുറ്റ്യാടി  പുഴയിൽ ഒഴുക്കിൽപ്പെട്ട  യുവതി മരിച്ചു; കുട്ടിക്കായി തെരച്ചിൽ

READ ENGLISH VERSION
drowns

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. രമ്യയാണ് മരിച്ചത്. പാലേരി തോട്ടത്താംകണ്ടി ഭാഗത്തായിരുന്നു അപകടം നടന്നത്. അവരുടെ കുട്ടിയായ ശിവാനന്ദാണ് (7) ആദ്യം ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇന്ന് വെെകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. തുണി അലക്കാനാണ് ഇവർ പുഴയിലെത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമാണ് രക്ഷപ്രവർത്തനം നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA