SignIn
Kerala Kaumudi Online
Tuesday, 26 May 2026 6.49 PM IST

കേരളത്തിൽ കാലവർഷം എത്താൻ വൈകുമോ, ഇപ്പോൾ ലഭിക്കുന്ന മഴയും ഇടിയും മിന്നലും എന്തിന്റെ സൂചനയാണെന്ന് അറിയാമോ?

monsoon

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴ മൺസൂണിന്റെ ഭാഗമല്ലെന്ന സൂചന നൽകി കാലാവസ്ഥാ വിദഗ്ദ്ധർ. ഇന്ന് കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ പ്രവചിച്ചിരുന്നത്. ശക്തമായ കാലവർഷമായിരിക്കും ഇത്തവണത്തേതെന്ന സൂചനയും അവർ നൽകി.

ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിൽ അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കാണുന്ന മഴയും ഇടിമിന്നലും ഉടൻതന്നെ കാലവർഷം കേരളത്തിൽ എത്തും എന്നതിന്റെ സൂചനയായാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്. അന്തരീക്ഷം ഒരു ഋതുവിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഇത്തരം ഇടിയും മഴയും ഉണ്ടാകുന്നത്. ഈയാഴ്ച കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിലെയും ലക്ഷദ്വീപിലെയും മറ്റും മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ അറുപതുശതമാനത്തിലെയും മഴമാപിനികളിൽ 2.5 മില്ലീലിറ്റർ മഴ ലഭിച്ചാൽ മാത്രമേ കേരളത്തിൽ മൺസൂൺ എത്തിയതായി പ്രഖ്യാപിക്കൂ. വടക്കൻ കേരള തീരത്തെ പടിഞ്ഞാറൻ കാറ്റിന് ഇപ്പോൾ ശക്തി കുറവാണ്. മൺസൂണെത്താൻ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടേണ്ടതുണ്ട്. അതിന് ഒന്നോ രണ്ടോ ദിവസം കൂടി വേണ്ടിവന്നേക്കാം എന്നാണ് ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നത്.

മൺസൂണിന്റെ വരവിനായുള്ള എല്ലാ സാഹചര്യങ്ങളും നിലവിൽ അനുകൂലമായാണ് നിലകൊള്ളുന്നത്. മഴമേഘങ്ങൾ കൃത്യമായ പാതയിലാണ് നിലകൊള്ളുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ ആവശ്യത്തിന് മഴ ലഭിക്കുന്നത് കാർഷിക മേഖലയ്ക്ക് അനുകൂലമാകും. ഇതുവരെ കണ്ടിട്ടില്ലാത്തെ കടുത്ത ചൂടിലൂടെയാണ് ഏപ്രിൽ-മേയ് മാസങ്ങൾ കേരളം കടന്നുപാേയത്. ഇത് കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MANSOON, KERALA, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA