SignIn
Kerala Kaumudi Online
Sunday, 08 November 2026 2.07 PM IST

ദയാവധം കാത്ത ആനക്കുട്ടി രക്ഷയ്ക്കായി വൻതാരയിൽ, ചികിത്സാച്ചെലവ് അനന്ത് അംബാനി വഹിക്കും

READ ENGLISH VERSION
a


 കൊച്ചിയിൽ നിന്ന് മുംബയിലേക്ക് എയർലിഫ്റ്റ്

കൊച്ചി: ജനിതക രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ ദയാവധം വിധിക്കപ്പെട്ട ആനക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മുകേഷ് അംബാനിയുടെ മകനായ അനന്ത് അംബാനിയുടെ ഇടപെടൽ. പെരുമ്പാവൂർ കപ്രിക്കാട് അഭയാരണ്യത്തിലെ മായയെന്ന 18 മാസം പ്രായമുള്ള ആനക്കുട്ടിയെ കൊച്ചിയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഇന്നലെ മുംബയിലെത്തിച്ചു. അനന്ത് അംബാനിയുടെ അനിമൽ റസ്ക്യൂ കേന്ദ്രമായ ഗുജറാത്ത് ജാംനഗറിലെ വൻതാരയിലെ ഐ.സി.യുവിലാണ് മായയെ പ്രവേശിപ്പിച്ചത്. ജീൻ, ഹോർമോൺ തെറാപ്പികളിലാണ് പ്രതീക്ഷ.

ജൂലായ് രണ്ടിന് കളിക്കുന്നതിനിടെ വീണപ്പോഴാണ് കാലി​ൽ അസ്വസ്ഥതകൾ തുടങ്ങി​യത്. മുൻകാലുകളുടെ എല്ലുകൾ പൊട്ടിയതിനെത്തുടർന്ന് കഴിഞ്ഞമാസം അവസാനത്തോടെ കിടപ്പിലായി. രോഗം ജനിതക വൈകല്യമാണെന്ന് കണ്ടെത്തിയതോടെ പ്രതീക്ഷ നഷ്ടപ്പെട്ടു.

ഒക്ടോബർ 24ന് പൂക്കോട് വെറ്ററിനറി കോളേജിലെ ഡോ.പി.ടി. ദിനേശിന്റെ പരിശോധനയിൽ അസ്ഥിക്ഷയവും നെഞ്ചിൽ അണുബാധയും ദേഹത്ത് വ്രണങ്ങൾ പൊട്ടുന്നതും കണ്ടെത്തി. തുടർന്ന് ചേർന്ന മെഡിക്കൽ ബോർഡാണ് ദയാവധം ശുപാർശ ചെയ്തത്.

അവസാന ശ്രമമെന്ന നിലയിലാണ് വനംവകുപ്പ് മേധാവികൾ വൻതാരയിലെ ആനചികിത്സാവിദഗ്ദ്ധനായ ഡോ. കുശാൽ കോൺവാർ ശർമ്മയുടെ സഹായം തേടിയത്. ഓൺലൈൻ ചർച്ചയിൽ മായയെ വൻതാരയിലേക്ക് മാറ്റാൻ തീരുമാനമായി. വ്യാഴാഴ്ച ഉത്തരവുമിറങ്ങി.

പ്രത്യേക കിടക്കയിൽ

വിമാനയാത്ര

വിമാനത്തിൽ കൊണ്ടുപോകാൻ വലിയ തയ്യാറെടുപ്പുകളും വേണ്ടിവന്നു. പ്രത്യേകം കിടക്ക നിർമ്മിച്ച് കിടത്തി ഫോർക്ക് ലിഫ്റ്റ് കൊണ്ട് ഉയർത്തിയാണ് ലോറിയിൽ കയറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട് 2.30ന് മുംബയ് വി​മാനത്താവളത്തി​ലെത്തി​. വൻതാരയുടെ ഡോക്ടറും സംഘവും ഒപ്പമുണ്ടായി​രുന്നു. ഇവിടെനിന്ന് ആംബുലൻസിലാണ് വൻതാരയിലെത്തിച്ചത്. അസി. ഫോറസ്റ്റ് വെറ്ററി​നറി ഓഫീസർ​ ഡോ. ബി​നോയ് സി. ബാബുവും ആനക്കുട്ടിയുടെ പാപ്പാന്മാരി​ൽ ഒരാളായ നി​ഖി​ൽ ബാബുവും ഇന്നലെ രാവി​ലെ തന്നെ മുംബയി​ലെത്തി​യി​രുന്നു. ചികിത്സ വിജയമായാൽ മായയെ തിരിച്ചെത്തിക്കും.

വൻതാരയിൽ ലഭ്യമാവുക

• ഐ.സി​.യു, 24 മണി​ക്കൂർ നി​രീക്ഷണം

•വേദനരഹി​തമാക്കാനുള്ള ശ്രമം

• ആധുനി​ക രോഗനി​ർണയം

• ഹൈഡ്രോളി​ക് സംവി​ധാനം

• ജലചി​കി​ത്സാസൗകര്യം

ചികിത്സാചെലവ് വൻതാരയാണ് വഹിക്കുക. മദ്ധ്യമേഖലാ സോഷ്യൽ ഫോറസ്ട്രി​ കൺ​സർവേറ്ററുടെ നേതൃത്വത്തി​ലുള്ള കമ്മി​റ്റി​ ചികിത്സാപുരോഗതി വിലയിരുത്തും. മായയുടെ പാപ്പാൻ പൂർണസമയം ഒപ്പമുണ്ടാകും

ഡോ.പി.പുകഴേന്തി

ചീഫ് വൈൽഡ് ലൈഫ് വാർഡൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANTHARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA