
കാസർകോട്: ബോവിക്കാനത്ത് പത്തോളം പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. സ്ത്രീയുടെ മുഖത്ത് നായ ചാടിക്കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴുത്തിലും മുഖത്തുമാണ് നായ കടിച്ചത്. ഒരാഴ്ചയായി ഈ പ്രദേശത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കുട്ടികൾക്ക് ആർക്കും കടിയേറ്റിട്ടില്ല. പ്രദേശത്തെ കടകളിൽ എത്തുന്നവരെയാണ് നായ ആക്രമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |