SignIn
Kerala Kaumudi Online
Monday, 17 August 2026 12.12 PM IST

വിദ്യാർത്ഥികൾ ദേഹോപദ്രവം ചെയ്തെന്ന് സിസ തോമസിന്റെ പരാതി,​ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

READ ENGLISH VERSION
kalady-university-protest
കാലടി സർവകലാശാലയിൽ നടന്ന സമരം

തിരുവനന്തപുരം : കാലടി സംസ്തൃത സർവകലാശാല വിദ്യാർത്ഥി പ്രതിഷേധത്തിൽ നാല് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തെന്നും ദേഹോപദ്രവം ഏല്പിച്ചെന്നും വൈസ് ചാൻസലർ സിസ തോമസ് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. മെവിൻ,​യദുകൃഷ്ണൻ,​ ബേസിൽ,​ വിജീഷ് എന്നിവരാണ് പിടിയിലായത്.

ഒരു സംഘം വിദ്യാർത്ഥികൾ കന്നെ ദേഹോപദ്രവം ചെയ്തെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ച് സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ് പരാതി നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുവരുത്തിയെന്നും സിസ തോമസ് പരാതിയിൽ പറഞ്ഞു. സർവകലാശാലയിലെ വിദ്യാർത്ഥികളെ കൂടാതെ പുറമേ നിന്നുള്ള വിദ്യാർത്ഥികളും ആക്രമിച്ചവരുടെ കൂട്ടത്തിൽ ഉണ്ടെന്നും വി.സി പരാതിയിൽ ആരോപിച്ചു.

ഗവർണറെ സന്ദർശിച്ച ശേഷമാണ് സിസ തോമസ് പരാതി നൽകിയത്. സ്ഥലത്ത് പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നെങ്കിലും തന്നെയും സിൻഡിക്കേറ്റംഗങ്ങളെയും സംരക്ഷിക്കുന്നതിന് പൊലീസിന്റെ ഭാഗത്ത് നിന്ന് മുൻകരുതൽ ഉണ്ടായില്ലെന്നും വി.സി ഗവർണറെ അറിയിച്ചു. സാങ്കേതിക സർവകലാശാല വി.സിയായ സിസ തോമസ് കാലടി സർവകലാശാലയുടെ അധിക ചുമതലയും വഹിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALADY UNIVERSITY, KANADY UNIVERSITY SFI, KALADY VC, SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA