SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.31 AM IST

18 റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല, സർക്കാരിന്റെ ശുപാർശ പി.എസ്‌.സി തള്ളി

READ ENGLISH VERSION
aa

തിരുവനന്തപുരം: 18 അദ്ധ്യാപക തസ്തികകളുടെ നിയമന കാലാവധി നീട്ടാനുള്ള സർക്കാരിന്റെ ശുപാർശ പി.എസ്‌.സി തള്ളി . ഈ മാസവും ഒക്ടോബർ, നവംബർ മാസങ്ങളിലും കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുന്ന 18 തസ്തികകളുടെ കാലാവധി നീട്ടാനായിരുന്നു സർക്കാർ ശുപാർശ ചെയ്തത്. ശുപാർശ നിരസിക്കാനാണ് ഇന്നലത്തെ പി.എസ്‌.സി യോഗം തീരുമാനിച്ചത്. സർക്കാർ ശുപാർശ പി.എസ്.സി യോഗം അംഗീകരിക്കില്ലെന്ന് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഒരു നിശ്ചിത സമയപരിധിയിൽ കാലാവധി തീരുന്ന മുഴുവൻ റാങ്കുലിസ്റ്റുകളുടെയും കാലാവധി നീട്ടാൻ മാത്രമേ വ്യവസ്ഥയുള്ളൂവെന്ന് പി.എസ്.സി വ്യക്തമാക്കിയിരുന്നു.ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശുപാർശ പി.എസ്.സി തള്ളിയത്.
ഈ ന്യൂനത പരിഹരിച്ച് ശുപാർശ നൽകാൻ വൈകിയതോടെ, കാലാവധി അവസാനിച്ച 18 റാങ്ക് ലിസ്റ്റുകളിൽ ഒന്നിലേക്ക് പി.എസ്.സി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയിലേക്കുള്ള ഹൈസ്‌കൂൾ മലയാളം അദ്ധ്യാപക തസ്‌തികയിലാണ് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA