SignIn
Kerala Kaumudi Online
Friday, 24 July 2026 5.09 AM IST

പ്രിയദർശിനി ബസിൽ 150 യാത്രക്കാർ, ചുരം കയറുന്നതിനിടെ പിന്നോട്ടേക്ക്, കൂട്ടനിലവിളി

READ ENGLISH VERSION

priyadarshini-bus
അപകടത്തിൽപ്പെട്ട ബസ്

കോഴിക്കോട്: നിറയെ യാത്രക്കാരുമായി ചുരം കയറിയ പ്രിയദർശിനി ബസ് പിന്നോട്ടുരുണ്ട് ഭിത്തിയിൽ ഇടിച്ചുനിന്നു. കുറ്റ്യാടി ചുരത്തിലെ എട്ടാംവളവിലായിരുന്നു അപകടം. ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ ദുരന്തമാണ് ഒഴിവാക്കിയത്. അപകടസമയം 150 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

രാവിലെ പതിനൊന്നുമണിയോടെയാണ് അപകടത്തിൽപ്പെട്ട ബസ് മാനന്തവാടിയിലേക്ക് പുറപ്പെട്ടത്. അപ്പോൾത്തന്നെ ബസിൽ അത്യാവശ്യം യാത്രക്കാരുണ്ടായിരുന്നു. നേരത്തേ മാനന്തവാടിയിലേക്ക് പോയ മറ്റൊരുബസ് ചുരം റോഡിൽ കേടായിരുന്നു. ആ ബസിലെ യാത്രക്കാരും അപകടത്തിൽപ്പെട്ട ബസിൽ കയറി. ഇതോടെ യാത്രക്കാർ 150 പേരായി. ഓവർലോഡുമായി കയറ്റം കയറാനുള്ള ശ്രമത്തിനിടെ എട്ടാംവളവിൽ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് നീങ്ങുകയായിരുന്നു. ഇതോടെ യാത്രക്കാർ കൂട്ടനിലവിളിയായി.

വൻ അപകടം കൺമുന്നിൽകണ്ടിട്ടും മനോധൈര്യം വിടാത്ത ഡ്രൈവർ പേരാമ്പ്ര സ്വദേശി എൻ പി സുധീർ ബസ് പിൻവശത്തെ ഭിത്തിയിൽ ഇടിച്ചുനിർത്തുകയായിരുന്നു. ബസിന് ചില്ലറ കേടുപാടുകളുണ്ടായെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. അപകടംമൂലം ഒരുമണിക്കൂറോളം ചുരംറോഡിലെ ഗതാഗതം തടസപ്പെട്ടു.

കാലപ്പഴക്കംചെന്ന ബസുകളാണ് ചുരം റോഡിൽ സർവീസ് നടത്തുന്നതെന്നും ഇത് അപകടങ്ങൾക്ക് ഇടയാക്കുന്നു എന്നും യാത്രക്കാർക്ക് നേരത്തേ പരാതിയുള്ളതാണ്. പ്രിയദർശിനി സർവീസുകളിൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയിലാണ്. കാലപ്പഴക്കം ചെന്ന ബസുകൾ അമിതഭാരവുമായി ചുരം കയറുന്നതും ഇറങ്ങുന്നതും വൻ അപകടങ്ങൾക്ക് ഇടയാക്കിയേക്കുമെന്നും യാത്രക്കാർ പറയുന്നു.

English Summary

A Priyadarshini bus carrying many passengers rolled backward while climbing the Kuttiady Ghat road in Kozhikode. The accident occurred at the eighth hairpin bend. The bus finally came to a stop after crashing into a roadside wall, preventing a major tragedy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHINI BUS, BUS ACCIDENT KERALA, GHAT ROAD BUS, PRIYADARSHINI BUS NEWS, CHURAM BUS APAKADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA