SignIn
Kerala Kaumudi Online
Tuesday, 20 October 2026 4.32 AM IST

നെന്മാറ ഇരട്ടക്കാെലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി, സർക്കാർ ജോലി ഉറപ്പുനൽകി

READ ENGLISH VERSION

ramesh-chennithala
രമേശ് ചെന്നിത്തല,​ കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും

തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ വസതിയിൽവച്ചായിരുന്നു കൂടികാഴ്ച. കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അഖില, അതുല്യ എന്നിവരെയാണ് ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടത്. കോടതി വിധിപ്രകാരം മൂത്തമകൾ അഖിലയ്ക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'കോടതി വിധിപ്രകാരം മകൾ അഖിലയ്ക്ക് സർക്കാർ ജോലി ഉറപ്പാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട കുട്ടികളുടെ ഭാവിയെക്കരുതി എത്രയും പെട്ടെന്ന് ജോലി ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സർക്കാർ തലത്തിൽ സ്വീകരിക്കും. മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ അവരുടെ കാര്യങ്ങൾ അന്വേഷിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്'- രമേശ് ചെന്നിത്തല വ്യക്തമാക്കി.

2025 ജനുവരി 27നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെ പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിലും ചെന്താമര തന്നെയാണ് പ്രതി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇയാൾ സുധാകരനെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയത്.

കേസിൽ പ്രതിയായ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. മാതാപിതാക്കളും അമ്മൂമ്മയും നഷ്ടപ്പെട്ട് പൂർണമായി ഒറ്റപ്പെട്ടുപോയ സുധാകരന്റെ മക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടതും പുനഃരധിവസിപ്പിക്കേണ്ടതും സർക്കാരിന്റെ കടമയാണെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു. പ്രായമായ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം കഴിയുന്ന തങ്ങൾ വലിയ ബുദ്ധിമുട്ടിലാണെന്നും സർക്കാർ ജോലി മുന്നോട്ടുള്ള ജീവിതത്തിന് അത്യാവശ്യമാണെന്നും ഇരുവരും പറയുന്നു.

English Summary

Kerala Home Minister Ramesh Chennithala met Akhila and Athulya, the daughters of Sudhakaran and Sajitha, who were killed in the Nenmara double murder case. He said he would discuss providing a job to the elder daughter, Akhila, with the Chief Minister before making a decision.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NENMARA DOUBLE MURDER CASE, RAMESH CHENNITHALA, CHENTHAMARA, SUDHARKARANS DAUGHTERS, GOVERNMENT JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA