
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി വിഭാഗത്തിലെ ഡോക്ടർമാർക്ക് നൽകും. ഇതുവഴി ആശുപത്രിയിലുള്ള മരുന്നുകൾ രോഗികൾക്ക് നൽകാനാകും. രോഗികളുടെ ബുദ്ധിമുട്ടും ഒഴിവാകും. ഇതടക്കമുള്ള നിർദ്ദേശങ്ങളോടെയുള്ള സർക്കുലർ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നൽകി.
സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുന്നതിന് നിർദ്ദേശം നൽകിയതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മരുന്നുകളുടെയും ലാബ് പരിശോധനയ്‌ക്കുള്ള രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കും. കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ ഡോക്ടർമാർ നിർബന്ധമായും രേഖപ്പെടുത്തണം. സ്റ്റോക്ക്, ഭാവിയിലെ ആവശ്യം എന്നിവ സംബന്ധിച്ച് രണ്ടാഴ്ചയിലൊരിക്കൽ റിപ്പോർട്ട് നൽകണം. ഇതിലൂടെ ക്ഷാമം മുൻകൂട്ടി കണ്ടെത്തി ആവശ്യമായവ ലഭ്യമാക്കാൻ സാധിക്കും. ലാബിലേക്കുള്ള സാമഗ്രികളില്ലെങ്കിൽ ആശുപത്രി വികസന സമിതി ഫണ്ടുപയോഗിച്ച് വാങ്ങാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |