തൃശൂർ: കുന്നംകുളത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. കുന്നംകുളം പോർക്കുളം സ്വദേശി റിയ ഫാത്തിമ (17), അയ്യംപറമ്പ് സ്വദേശി തങ്കമണി (50) എന്നിവരാണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇന്ന് ഉച്ചയോടെ കുന്നംകുളം പാറേംപാടത്തായിരുന്നു അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യബസ് നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഒരു വീടിന്റെ മതിൽ ഇടിച്ചുതകർത്താണ് ബസ് നിന്നത്. കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ ഉൾപ്പെടെ അഞ്ചുവാഹനങ്ങളെയാണ് ബസ് ഇടിച്ചത്.
അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മരിച്ച റിയ ഫാത്തിമയുടെ ബന്ധുവായ സത്രീയുടെയും ബൈക്ക് യാത്രികന്റെയും നില ഗുരുതരമാണെന്നാണ് വിവരം. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
A private bus lost control and collided with multiple vehicles, including a car, auto-rickshaw, and motorcycle, in Kunnamkulam, Thrissur, today afternoon. The accident tragically killed 18-year-old Riya Fathima and injured eight others, with two reportedly in serious condition. Preliminary investigations suggest the bus's overspeeding caused the fatal incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |