SignIn
Kerala Kaumudi Online
Tuesday, 21 July 2026 7.40 PM IST

കൂട്ട ആത്മഹത്യാശ്രമം; ഭാര്യക്കും മകൾക്കും പിന്നാലെ ഭർത്താവും മരണത്തിന് കീഴടങ്ങി, മകന്റെ നില അതീവ ഗുരുതരം

READ ENGLISH VERSION
jyothsna
മരണപ്പെട്ട ജോ​സ്‌​ന​,​ ​മ​കൾ മരിയ തോമസ് തെരേസ

കോ​ട്ട​യം​:​ മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ​പിതാവും മരിച്ചു. കോട്ടയം അ​യ​ർ​ക്കു​ന്നം​ ​ളാ​ക്കാ​ട്ടൂ​ർ​ ​ചി​റ​പ്പു​റ​ത്ത് ​തോ​മ​സ് എബ്രഹാം (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നേരത്തെ തോമസിന്റെ ഭാര്യ ജോ​സ്‌​ന​ ​(40​),​ ​മ​കൾ മരിയ തോമസ് തെരേസ (17) എന്നിവർ മരണപ്പെട്ടിരുന്നു. തോമസിന്റെ മകൻ അലൻ തോമസിന്റെ (12) നില അതീവ ഗുരുതരമായി തുടരുകയാണ്.

ക​ഴി​ഞ്ഞ​ പതിമൂന്നിനായിരുന്നു​ ​സം​ഭ​വം. ​ജോ​സ്‌​ന​യും​ ​മ​ക്ക​ളും​ ​ജ്യൂ​സി​ന​ക​ത്തും​ ​തോ​മ​സ് ​മ​ദ്യ​ത്തി​ൽ​ ​ചേ​ർ​ത്തു​മാ​ണ് ​കീ​ട​നാ​ശി​നി​ ​ക​ഴി​ച്ച​ത്.​ ​ഇന്നലെ പുലർച്ചെയോടെയാണ് മരിയ മരണത്തിന് കീഴടങ്ങിയത്. മകളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ടോടെ അമ്മയും മരണപ്പെടുകയായിരുന്നു. മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത് ​മു​ത​ൽ​ 96​ ​മ​ണി​ക്കൂ​ർ​ ​തു​ട​ർ​ച്ച​യാ​യി​ ​ഡ​യാ​ലി​സി​സ് ​ചെ​യ്ത ​അ​ല​ന്റെ ​ ​ജീ​വ​ൻ​ ​രക്ഷിക്കാനുള്ള​ ​തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ​ഡോ​ക്ടർ​മാ​ർ.​ ​

സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. കൂ​രോ​പ്പ​ട​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലെ​ ​ക​ള​ക്ഷ​ൻ​ ​ഏ​ജ​ന്റായിരുന്നു ​ജോ​സ്‌​ന.​ ​മ​റ്റ​ക്ക​ര​ ​എ​ച്ച്.എ​സ്.എ​സ് ​പ്ല​സ്ടു​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​യിരുന്നു ​മ​രി​യ.​ ​

English Summary

A father who was undergoing treatment for an attempted suicide by poisoning his children has also died. Thomas Abraham (50) of Lakkattur Chirappurath in Ayarkunnam, Kottayam died in the early hours of this morning. Earlier, Thomas' wife Josna (40) and daughter Maria Thomas Teresa (17) had died. The condition of Thomas' son Alan Thomas (12) remains critical.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM FAMILY SUICIDE, THOMAS ABRAHAM DEATH, KOTTAYAM POISONING CASE, AYARKUNNAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA