മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ഏഴായി. കൊണ്ടോട്ടി നീറാട് തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പ തൊടി ഹമീദ് - നദീറ ദമ്പതികളുടെ മകൻ ആദം അയ്‌മൻ ആണ് മരിച്ചത്. അമിതമായ ഒഴുക്കുള്ള തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അധികം വൈകാതെ കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, കോട്ടയം പുതുപ്പള്ളിയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ മഴക്കെടുതിയിൽ നാലുപേർ മരണപ്പെട്ടിരുന്നു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് 24കാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടിൽ ലീലാമണി എന്നയാളുടെ വീടിനു മുകളിൽ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.
താമരശേരിചുരം റോഡിൽ മണ്ണിടിച്ചിൽ. മരം കടപുഴകിവീണതിനാൽ ചുരംറോഡിൽ ഗതാഗത തടസമുണ്ടായി. വൈകുന്നേരം മൂന്നേമുക്കാലോടയായിരുന്നു സംഭവം. ഗ്രീൻ ബ്രിഗേഡെത്തി മരം മുറിച്ചുനീക്കി. രാവിലെ മുതൽ ശക്തമായ മഴ പെയ്‌തിരുന്നതിനാൽ താമരശേരിചുരം വഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വയനാട് പടിഞ്ഞാറത്തറയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. മഞ്ഞൂറ സ്വദേശി ബെന്നിയാണ് മരിച്ചത്. വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
കാസർകോട് കടൽ ക്ഷോഭം രൂക്ഷം. കുമ്പള കോയിപ്പാടിയിൽനിന്ന് ആളുകളെ മാറ്റുന്നു. ഒഴുപ്പിക്കുന്നത് രണ്ട് കുടുംബങ്ങളെ.
കോഴിക്കോട് പൂനൂരിൽ നിറയെ യാത്രക്കാരുമായിവന്ന ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. നാട്ടുകാർ ഇടപെട്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
കനത്തമഴയ്‌ക്ക് പിന്നാലെയുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് കൊട്ടാരക്കര ദിന്ധുക്കൽ പാതയിൽ പത്തുമണിക്കൂറായി സ്‌തംഭിച്ച ഗതാഗതം പുന:സ്ഥാപിച്ചു.
കനത്തമഴയിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ് കോലാഹലമേട്ടിൽ ഒരാൾ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരൻനായരാണ് മരിച്ചത്.
ഇടുക്കി ഏലപ്പാറ ചെമ്മണ്ണിൽ മണ്ണിടിഞ്ഞുവീണ് വീടിനുള്ളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി.

Kerala is experiencing a rising death toll due to heavy rains. A four-year-old, Adam Ayman, drowned in a Malappuram stream. Landslides claimed lives, including Josephine Johnny and her mother in Kottayam, and Sumathi in Idukki. An 11-year-old also died in Kottayam waterlogging, with multiple fatalities reported across the state.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |