SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.57 AM IST

പൊലീസ് സ്റ്റേഷനിൽ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കാണാനില്ല

READ ENGLISH VERSION
police

സുൽത്താൻ ബത്തേരി കോടതി തൊണ്ടി മുതലായി ഏൽപ്പിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയി . കഴിഞ്ഞ ജൂൺ 26ന് കോടതി ഏൽപ്പിച്ച നിരോധിത പുകയില ഉത്പന്നങ്ങളാണ് വ്യാഴാഴ്ച വൈകിട്ട് മുതൽ കാണാതായത്. പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിലാണ് തൊണ്ടി മുതൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ പത്താം തിയതി ഒരു കേസുമായി ബന്ധപ്പെട്ട് പുറത്ത് പോയി രാതി ഒമ്പതു മണിയോടെ സ്റ്റേഷനിലെത്തിയപ്പോഴാണ് റെറ്റർ ബിജു തൊണ്ടിമുതൽ നഷ്ടപ്പെട്ട വിവരം ഇൻപെക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്റ്റോർ റൂം ക്ലീൻ ചെയ്യുന്നതിനായി തുറന്നപ്പോഴാണ് പുകയില ഉത്പന്നങ്ങൾ നഷ്ടപ്പെട്ടതായി കണ്ടത്. തുടർന്ന് സ്റ്റേഷനും പരിസരവും അരിച്ച് പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. അസി. സ്റ്റേഷൻ റൈറ്ററുടെ മോശയിലാണ് താക്കോൽ സൂക്ഷിക്കാറുള്ളത്. ഇവിടെ നിന്ന് ആരോ താക്കോലെടുത്ത് സ്റ്റോർ റൂം തുറന്നാണ് പുകയില ഉത്പന്നങ്ങൾ കടത്തിയിരിക്കുന്നത്. പുറത്ത് നിന്നുള്ള ഒരാൾക്ക് സ്റ്റോർ റൂം തുറന്ന് സാധനം കടത്താൻ ൻ കഴിയില്ല. സ്റ്റേഷനിൽ സിസിടിവിയുമുണ്ട്.

ഡോഗ് സ്ക്വാഡും ഫോറൻസിക് വിദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAPOLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA