SignIn
Kerala Kaumudi Online
Sunday, 30 August 2026 6.54 PM IST

കേരളകൗമുദി വാർഷികാഘോഷവും വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

READ ENGLISH VERSION
kaumudi
ആലപ്പുഴയിൽ കേരളകൗമുദി 115-ാമത് വാർഷിക പരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഉപഹാരം സമ്മാനിക്കുന്നു

ആലപ്പുഴ: കേരളകൗമുദിയുടെ 115-ാമത് വാർഷികാഘോഷവും പദ്‌മഭൂഷൺ ബഹുമതി ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങും ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാവിലെ 10ന് ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെള്ളാപ്പള്ളി നടേശനെ ഉപരാഷ്ട്രപതി ആദരിച്ചു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സ്വാഗതം പറഞ്ഞ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഉപരാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു. കേരളകൗമുദി എക്സലൻസ് പുരസ്കാരങ്ങളും ഉപരാഷ്ട്രപതി വിതരണം ചെയ്തു.ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ, എം.എൽ.എമാരായ എ.ഡി.തോമസ്, ബി.ബി.ഗോപകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

kaumudi1
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശനെ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ആദരിക്കുന്നു

English Summary

Vice President C.P. Radhakrishnan inaugurated the 115th anniversary celebrations of Kerala Kaumudi in Alappuzha. The event also included a felicitation ceremony honoring SNDP Yogam General Secretary Vellappally Natesan, who was awarded the Padma Bhushan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA KAUMUDI ANNUAL CELEBRATION, VELLAPPALLY NATESAN, VICE PRESIDENT INDIA, KERALA KAUMUDI ANNIVERSARY, VELLAPPALLY NATESAN FELICITATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA