SignIn
Kerala Kaumudi Online
Thursday, 08 October 2026 11.33 AM IST

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു; സംഭവം കണ്ണൂരിൽ

READ ENGLISH VERSION
praveena-mohan
പ്രവീണ മോഹൻ

കണ്ണൂർ: മണ്ണെയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി ചികിത്സയിൽ കഴിയവെ മരിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹനാണ് (31) മരിച്ചത്. എട്ടും നാലും വയസുള്ള കുട്ടികളുടെ അമ്മയാണ് പ്രവീണ. സൈനികനായ ഭർത്താവ് പുറത്താണ് ജോലിചെയ്യുന്നത്. മക്കൾക്കൊപ്പം ഭർത്താവിന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.

തിങ്കളാഴ്‌ച രാത്രി ഒമ്പതുമണിയോടെ ഭർതൃഗൃഹത്തിലാണ് യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. യുവതിയെ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിൽ വ്യക്തതയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMAN DIES KANNUR THALIPPARAMB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA