SignIn
Kerala Kaumudi Online
Sunday, 11 October 2026 1.27 AM IST

കളമശ്ശേരി പീഡനക്കേസ്: അതിജീവിത വലിയ ട്രോമയിൽ, ആരോഗ്യനില വീണ്ടെടുക്കുകയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ

READ ENGLISH VERSION
bindu-krsihan
മന്ത്രി ബിന്ദു കൃഷ്ണ

ആലപ്പുഴ: കളമശ്ശേരി പീഡനക്കേസിലെ അതിജീവിത ആരോഗ്യനില വീണ്ടെടുക്കുകയാണെന്നും വലിയ ട്രോമയിലാണ് ഇപ്പോഴും ആ പെൺകുട്ടിയെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. തൊഴിലിന് എന്ന പേരിൽ വിളിച്ചുവരുത്തി വേട്ടയാടിയ കഴുകന്മാർ ആണ് പിന്നിൽ. കുറ്റക്കാരെ സർക്കാർ വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിജീവിതയെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം. തൂഫാൻ ശക്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, കർട്ടന് പിന്നിൽ ഇപ്പോഴും ചിലർ ലഹരിയുടെ ഭാഗമാകുന്നുണ്ട്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനലെന്ന് പൊലീസ് അറിയിച്ചു. ഏറെ നാളായി കുറ്റകൃത്യം നടന്നുവരികയായിരുന്നുവെന്ന് എസിപി ബിജോയ് ചന്ദ്രൻ വ്യക്തമാക്കി. കേസിൽ പിടിയിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണതാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. പാവപ്പെട്ട നിരവധി പെൺകുട്ടികളെ പ്രതികൾ കുടുക്കിയിട്ടുണ്ടെന്നും എസിപി പറഞ്ഞു.

English Summary

Minister Bindu Krishna affirmed the Kalamassery abuse victim is recovering from severe trauma, promising strong government action against the perpetrators. Police revealed the primary accused, Sreeraj, habitually exploited girls via a spa business, with other arrested individuals also suspected victims. Authorities report a long-running criminal operation targeting numerous poor girls.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALAMASSERY ASSAULT CASE, BINDU KRISHNA, SURVIVOR HEALTH UPDATE, KERALA ASSAULT CASE, KALAMASSERY CASE LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA