SignIn
Kerala Kaumudi Online
Thursday, 27 August 2026 7.56 PM IST

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തോട്ടം തൊഴിലാളിയായ 62 കാരൻ മരിച്ചു

READ ENGLISH VERSION
elephant
പ്രതീകാത്മക ചിത്രം

ഇടുക്കി: തോട്ടം തൊഴിലാളിയായ 62കാരൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇടുക്കി പൂപ്പാറയിലെ തലക്കുളം എസ്‌റ്റേറ്റിലാണ് സംഭവം. തമിഴ്‌നാട് ബോ‌ഡിനായ്‌ക്കന്നൂർ സ്വദേശിയായ ഒച്ച തേവറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേയ്‌ക്ക് തിരിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വനംവകുപ്പ് ആർആർടി സംഘം ആനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്നതാണ് പതിവ്. തലക്കുളം എസ്റ്റേറ്റിൽ രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. 20 വർഷത്തിനിടെ 40 ഓളം പേരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്.

English Summary

A 62-year-old plantation worker was killed in a wild elephant attack at Thalakkulam Estate in Pooppara, Idukki.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD ELEPHANT ATTACK, POOPPARA ELEPHANT ATTACK, WILD ANIMAL ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA