SignIn
Kerala Kaumudi Online
Wednesday, 07 October 2026 12.13 AM IST

'നടപടിക്ക് നിർദേശിച്ച 35 ഫയലുകൾ പിടിച്ചുവച്ചു'; ആരോഗ്യവകുപ്പ്  പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ മന്ത്രി മുരളീധരൻ

READ ENGLISH VERSION
k-muraleedharan
ആരോഗ്യമന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് മന്ത്രി ആവശ്യം ഉന്നയിച്ചത്. താൻ നടപടിക്ക് നിർദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി പിടിച്ചുവച്ചിരിക്കുകയാണെന്നാണ് മന്ത്രിയുടെ പരാതി. വകുപ്പിൽ താൻ ഉത്തരവിട്ട പ്രധാനപ്പെട്ട പല അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്നില്ലെന്നും മന്ത്രി ആരോപിച്ചു.

നിർണായക തീരുമാനങ്ങളിൽ അനുമതി വൈകിപ്പിക്കുന്നു,​ കെഎംഎസ്‌സിഎൽ ക്രമക്കേടുകളിൽ മുൻ സർക്കാരിനെ സംരക്ഷിക്കുന്ന രീതിയിൽ റിപ്പോർട്ട് നൽകി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മന്ത്രി ഉന്നയിക്കുന്നത്. മരുന്നുക്ഷാമം ശരിയായ രീതിയിൽ നേരിടുന്നതിൽ ഉന്നത ഉദ്യോഗസ്ഥതലത്തിൽ ഏകോപനമില്ലായ്മയുണ്ടെന്നും മന്ത്രിക്ക് പരാതിയുണ്ട്. സംസ്ഥാനത്ത് പക‌‌ർച്ചവ്യാധികൾ പടർന്നുപിടിക്കുകയും പനി മരുന്നുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ക്ഷാമം നേരിടുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള തർക്കം.

അതേസമയം,​ ഈ ആരോപണങ്ങൾ ശർമിള മേരി തള്ളി രംഗത്തെത്തിയിട്ടുണ്ട്. താൻ രാഷ്ട്രീയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാറില്ലെന്നും ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ചുമതലകൾ മാത്രമാണ് നിർവഹിക്കുന്നതെന്നുമാണ് ശർമിളയുടെ വിശദീകരണം.

English Summary

Health Minister K. Muraleedharan has reportedly asked the Chief Minister to remove Health Department Principal Secretary Sharmila Mary Joseph from her post. The minister alleged that 35 files requiring action were being held back and that several investigations ordered by him were not being carried out.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN, SHARMILA MARY JOSEPH, KERALA HEALTH DEPARTMENT, KERALA HEALTH MINISTER, KM SCL CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA