SignIn
Kerala Kaumudi Online
Tuesday, 08 September 2026 4.27 AM IST

ചിറ്റൂർ മുൻ എംഎൽഎ കെ അച്യുതൻ അന്തരിച്ചു

READ ENGLISH VERSION
k-achuthan
കെ. അച്യുതൻ

പാലക്കാട്: ചിറ്റൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ (76) അന്തരിച്ചു. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഭാര്യ: സി കെ സുധ,​ മക്കൾ: സുമേഷ് അച്യുതൻ എംഎൽഎ,​ ഷീബ എ.

English Summary

Former Chittur MLA and Congress leader K. Achuthan passed away at the age of 76 while undergoing treatment for age-related ailments at a private hospital in Alathur. He represented the Chittur constituency from 1996 to 2016 and also served as chairman of the Chittur-Thathamangalam municipality from 1979 to 1996.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K ACHUTHAN, FORMER CHITTUR MLA, CHITTUR MLA, CONGRESS LEADER, KERALA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA