SignIn
Kerala Kaumudi Online
Thursday, 23 July 2026 3.28 AM IST

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം വിദ്യാഭ്യാസ ബന്ദ്, ആഹ്വാനം ചെയ്‌ത് കെഎസ്‌യുവും എസ്എഫ്‌ഐയും

READ ENGLISH VERSION
sfi-ksu
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോക്രോച് ജനതാപാർട്ടിയുടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധവും തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് നാളെയും മറ്റന്നാളും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് വിദ്യാർത്ഥിസംഘടനകൾ. രാജ്യത്തെ വിദ്യാർത്ഥികളെ തല്ലിച്ചതയ്‌ക്കുന്ന പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയെയടക്കം ആക്രമിക്കുന്നതിനെതിരെ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെഎസ്‌യു അറിയിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേട് ചോദ്യം ചെയ്ത വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ ഡൽഹിയിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ വെള്ളിയാഴ്‌ച അഖിലേന്ത്യ പഠിപ്പ് മുടക്ക് നടത്തും. 25, 26 തീയതികളിൽ പ്രതിഷേധ ക്യാമ്പയിൻ വ്യത്യസ്തമാക്കാൻ രാജ്യത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 'മെലഡി' ചോക്ലേറ്റ് വിതരണം ചെയ്യും. വിദ്യാർത്ഥികളെ തല്ലിച്ചതച്ച പൊലീസിനെ 'നല്ല പാഠം പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ 'റിട്ടേൺ ഗിഫ്റ്റ്' എന്ന പേരിലാണ് ക്യാമ്പയിൻ. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ രാജ്യമെങ്ങും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു. സാംസ്‌കാരിക രംഗത്തുള്ളവരെ പങ്കെടുപ്പിച്ച് രാജ്യത്തുടനീളം പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.

English Summary

Student organisations have called for an education bandh tomorrow and the day after in protest against the Cockroach Janata Party's demonstration in the national capital and the subsequent police action against students.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET EXAM, SFI STRIKE, KSU PROTEST KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA