തിരുവന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി വാർഡിൽനിന്ന് നാർക്കോട്ടിക് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ മോഷണംപോയി. 14-ാം വാർഡിൽ ശനിയാഴ്‌ച പുലർച്ചെയാണ് മോഷണം നടന്നത്. ആശുപത്രി അധികൃതരിൽനിന്ന് പരാതി ലഭിച്ചതിനെതുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫാർമസിയിൽനിന്ന് എത്തിച്ച മരുന്ന് നഴ്‌സുമാർ വാർഡിൽ വിതരണം ചെയ്യുന്നതിനിടെയാണ് മോഷണം നടന്നത്. മോഷ്‌ടിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. ഇവയിൽ ഉറക്കഗുളികകളും വിഷാദത്തിനും ഉത്‌കണ്ഠയ്‌ക്കും കഴിക്കുന്ന മരുന്നുകളും ഉൾപ്പെടുന്നു. അതീവസുരക്ഷയിൽ ഡബിൾ ലോക്കറിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം.
മോഷണം പോയ മരുന്നുകൾ നർക്കോട്ടിക്‌സ് വിഭാഗത്തിൽപ്പെടുന്നവയായതിനാൽ ഡോക്‌ടറുടെ നിർദേശമില്ലാതെ ഇതുപയോഗിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. ആശുപത്രി സെക്യൂരിറ്റി ഓഫീസറാണ് പൊലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ സുരക്ഷാവിഴ്‌ചയുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മോഷ്‌ടാവിനെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Narcotic medicines were stolen from Ward 14 of Thiruvananthapuram Medical College Hospital on Saturday morning. The missing drugs, including sleeping pills and medications for depression and anxiety, are meant to be stored under strict double-lock security. Following a complaint from hospital authorities, Medical College Police registered a case and launched an investigation. Officials suspect a security lapse.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |