തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. പട്ടികയിലെ പരിശോധന പൂർത്തിയാക്കാത്തതാണ് കാരണം. ഇന്നായിരുന്നു പൊലീസ് മെഡലുകൾ പ്രഖ്യാപിക്കേണ്ടിയിരുന്നത്. സംഭവത്തിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായാണ് കണ്ടെത്തൽ.
മാർച്ച് മാസത്തിൽ തന്നെ പൊലീസ് ആസ്ഥാനത്ത് നിന്നും മെഡലുകൾക്ക് അർഹരായവരുടെ പട്ടിക കൈമാറിയിരുന്നു. എന്നാൽ, സമയബന്ധിതമായി പട്ടികയിൽ പരിശോധന പൂർത്തിയായില്ല. പട്ടികയിൽ പരാതി വന്നതോടെ മടക്കി അയച്ചുവെന്നും പിന്നീട് നടപടി ഉണ്ടായില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. പട്ടിക അംഗീകരിക്കാൻ ആഭ്യന്തര സെക്രട്ടറി ഈ മാസം 20ന് യോഗം ചേരുമെന്നാണ് വിവരം. അതേസമയം, അവാർഡ് ഇന്നുതന്നെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കവും നടക്കുന്നുണ്ട്.
The announcement of the Chief Minister's Police Medals, scheduled for today, has been postponed due to incomplete verification of the recipient list. A serious lapse by Home Department officials is cited as the reason, as the list submitted by Police Headquarters in March faced delays and complaints. The Home Secretary is set to meet on the 20th to approve the pending list.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |