SignIn
Kerala Kaumudi Online
Saturday, 24 October 2026 3.18 AM IST

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, അറബിക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ ശക്തമാകും

READ ENGLISH VERSION
rain-alert
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തമാകാൻ സാദ്ധ്യത. ഒക്ടോബർ 23, 24, 25 തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 23 മുതൽ 26 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപ് മേഖലയിലുമായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽനിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി പുതിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇത് നാളെയോടെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനാണ് സാദ്ധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ന്യൂനമർദം ഒക്ടോബർ 25ന് അതിതീവ്ര ന്യൂനമർദമായി മാറിയേക്കും.

ഒക്ടോബർ 26ന് രാവിലെ മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം വ്യക്തമാക്കി. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിച്ച് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്കും അതിനോട് ചേർന്ന തെക്കൻ ഒഡിഷ തീരത്തേക്കും നീങ്ങാനാണ് സാദ്ധ്യത.

English Summary

Kerala is forecast to receive heavy to very heavy rainfall on October 23, 24, and 25, influenced by a low-pressure area in the Arabian Sea. Thunderstorms and strong winds are also expected until October 26. Additionally, a new low-pressure system in the Bay of Bengal is likely to intensify into a cyclone by October 26, moving towards Andhra Pradesh and Odisha coasts.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAY OF BENGAL CYCLONE, ARABIAN SEA LOW PRESSURE, KERALA HEAVY RAIN, KERALA WEATHER ALERT, IMD CYCLONE WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA