SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.37 PM IST

ഒന്നര ലക്ഷം രൂപ ശമ്പളം; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നേടാം, ഉടൻ അപേക്ഷിക്കൂ

travancore-devaswom-board
തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്രോജക്‌ട് മാനേജർ തസ്‌തികകളിൽ ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണ് റിപ്പോ‌ർട്ട് ചെയ്‌തിരിക്കുന്നത്. നവംബർ 13 ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,50,000 മുതൽ 1,80,000 രൂപ വരെയാണ് ശമ്പളം. കരാർ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തായിരിക്കും നിയമനം. രണ്ട് വർഷമാണ് കരാർ കാലാവധി. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുന്നതാണ്. പ്രവർത്തന മികവ് അടിസ്ഥാനമാക്കി വേതനം രണ്ടാം വർഷം പത്ത് ശതമാനം കൂട്ടുന്നതാണ്. അപേക്ഷകരുടെ പ്രായപരിധി 2026 നവംബർ 13ന് 50 വയസിൽ കവിയാൻ പാടില്ല.

കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എംസിഎ, എംടെക് അല്ലെങ്കിൽ തത്തുല്യ അംഗീകൃത ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒറിജിനൽ അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മാർക്ക് ഷീറ്റുകൾ മാത്രമായി സ്വീകരിക്കുന്നതല്ല. ഐടി മേഖലയിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രോജക്‌ട് അല്ലെങ്കിൽ പ്രോഗ്രാം മാനേജ്‌മെന്റിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

എന്റർപ്രൈസ് സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകളും ക്ലൗഡ് നേറ്റീവ് സൊല്യൂഷനുകളും നടപ്പിലാക്കിയ മുൻപരിചയം ആവശ്യമാണ്. PMP, PRINCE2 അല്ലെങ്കില്‍ തത്തുല്യമായ അംഗീകൃത പ്രോജക്റ്റ് മാനേജ്മെന്റ്/ അജൈല്‍ സര്‍ട്ടിഫിക്കേഷനുകള്‍ അഭികാമ്യമാണ്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

English Summary

Travancore Devaswom Board has announced two Project Manager vacancies on a contractual basis in Thiruvananthapuram. Eligible candidates with relevant postgraduate qualifications and at least 10 years of IT experience can apply online by November 13, 2026. The monthly salary ranges from ₹1.5 lakh to ₹1.8 lakh.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVANCORE DEVASWOM BOARD RECRUITMENT, PROJECT MANAGER VACANCY KERALA, KERALA GOVERNMENT JOBS 2026, DEVASWOM BOARD JOBS, DEVASWOM JOB VACANCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+